Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പോത്തീസ് ഫുഡ് കോർട്ട് പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ; ചീഞ്ഞ ഭക്ഷണം വിളമ്പുന്നുവെന്ന് മുമ്പേ പരാതി

പോത്തീസ് ഫുഡ് കോർട്ട് പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ; ചീഞ്ഞ ഭക്ഷണം വിളമ്പുന്നുവെന്ന് മുമ്പേ പരാതി

തിരുവനന്തപുരം: പഴകിയ ഭക്ഷണം വിളമ്പിയതിന് ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടിച്ച പോത്തീസിലെ ഫുഡ്‌കോർട്ട് പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ. അതുകൊണ്ട് ലൈസൻസില്ലാതെ പ്രവർത്തിച്ചു വന്നതിനെതിയും ഫുഡ്‌കോർട്ടിലെ ദോശ ഡോട്ട്‌കോമിനെതിരെ നടപടിയെടുക്കും. ഓണാഘോഷത്തിന്റെ തിരക്കിനിടെയാണ് പോത്തീസ് മോശം ഭക്ഷണം വച്ചുവിളമ്പിയത്. പോത്തീസ് ഫുഡ് കോർട്ടിനെതിരെ ഇതിന് മുമ്പും പരാതി ഉയർന്നിരുന്നു. എന്നാൽ മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായി വൻ പ്രചരണത്തോടെ തുടങ്ങിയ പോത്തീസിന്റെ ഫുഡ്‌കോർട്ടിൽ മുമ്പും പഴകിയ ഭക്ഷണം വിളമ്പിയ ചരിത്രമുണ്ട്.

ലൈസൻസില്ലാത്തതു കൊണ്ടും പഴകിയ ഭക്ഷണം കണ്ടെത്തിയതു കൊണ്ടും ആറ് ഔട്ട്‌ലെറ്റുകളാണ് നേരത്തെ പൂട്ടിയത്. എന്നാൽ ഇതിന് ശേഷവും ദോശ ഡോട്ട്‌കോം എന്ന സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിച്ചു പോരുകയായിരുന്നു. പോത്തീസിനു നോട്ടീസു നൽകിയിട്ടുണ്ടെന്നും തുടർ നടപടികൾ കൈക്കൊള്ളുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ഭൂസുധ അറിയിച്ചു. അതേസമയം ഫുഡ്‌കോർട്ടുകൾ തങ്ങളുടേതല്ലെന്നാണ് പോത്തീസ് അധികൃതർ വിശദീകരിക്കുന്നത്.

പോത്തീസിന്റെ ഗ്രോസറിയിൽ നിന്നം പൂത്ത സാധനങ്ങൾ വിറ്റിരുന്നെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. പോത്തീസിന്റെ വിപുലമായ വസ്ത്രശാലയോട് അനുബന്ധിച്ചാണ് ഫുഡ്‌കോർട്ട് പ്രവർത്തിച്ചിരുന്ത്. ഇവിടെ നിന്നും വാങ്ങി ഭക്ഷണം കഴിച്ച അഭിഭാഷക കുടുംബത്തിനാണു ഭക്ഷ്യവിഷബാധയുണ്ടായതോടെയാണ് സ്ഥാപനം പൂട്ടാൻ അധികതർ നിർദേശിച്ചത്. പരാതിയെത്തുടർന്നു ഭക്ഷ്യസുരക്ഷാ വിഭാഗമെത്തി പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും ഫുഡ്‌കോർട്ട് അടച്ചുപൂട്ടി സീൽ വയ്ക്കുകയും ചെയ്തു. നോട്ടീസു നൽകിയിട്ടുണ്ടെന്നും കർശനമായ തുടർനടപടികൾ കൈക്കൊള്ളുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ചു വന്നതിനെതിരെ പ്രത്യേക നടപടിയെടുക്കും.

അഭിഭാഷകനും ഫ്രാറ്റ് രക്ഷാധികാരിയുമായ പുഞ്ചക്കരി ജി. രവീന്ദ്രൻനായരും കുടുംബവും ഇന്നലെ ഉച്ചയ്ക്കാണു പോത്തീസിലെ ഫുഡ്‌കോർട്ടിൽ നിന്നും ഭക്ഷണം വാങ്ങിയത്. കപ്പയിലും മീൻകറിയിലും ദുർഗന്ധമുണ്ടായിരുന്നതു കൊണ്ടു ഫുഡ്‌കോർട്ടിൽ തന്നെ പരാതിപ്പെട്ടു. എന്നാൽ, ആരും ശ്രദ്ധിക്കാനുണ്ടായിരുന്നില്ല. അതിനിടയിൽ മറ്റു ചിലരും ഭക്ഷണം കഴിക്കാതെ പോകുന്നുണ്ടായിരുന്നു. ഇതേത്തുടർന്നു പുഞ്ചക്കരി ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ പരാതിയറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് റോയിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.

പ്രാഥമിക പരിശോധനയിൽ പഴകിയതാണെന്നു കണ്ടെത്തിയതിനെത്തുടർന്നു ഫുഡ്‌കോർട്ടിൽ സൂക്ഷിച്ചിരുന്ന എല്ലാ ഭക്ഷണവും പിടിച്ചെടുത്തു. ഫുഡ്‌കോർട്ടെന്ന പേരിൽ ആറ് ഔട്ട്‌ലെറ്റുകളാണു പോത്തീസിലെ വസ്ത്രശാലയ്ക്കു താഴെയുള്ള നിലയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP