Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊയ്കയിൽ ശ്രീകുമാരഗുരുദേവ ജന്മദിന ഉത്സവം തുടങ്ങി; ഭക്തിഘോഷയാത്ര തിങ്കളാഴ്ച വൈകീട്ട് നാലിന്

പൊയ്കയിൽ ശ്രീകുമാരഗുരുദേവ ജന്മദിന ഉത്സവം തുടങ്ങി; ഭക്തിഘോഷയാത്ര തിങ്കളാഴ്ച വൈകീട്ട് നാലിന്

സ്വന്തം ലേഖകൻ

ഇരവിപേരൂർ: പൊയ്കയിൽ ശ്രീകുമാരഗുരുദേവ ജന്മദിന ഉത്സവത്തിന് തുടക്കമായി. ഭക്തിഘോഷയാത്ര തിങ്കളാഴ്ച വൈകീട്ട് നാലിന് നെല്ലാട് ജങ്ഷനിൽ സഭാ പ്രസിഡന്റ് വൈ.സദാശിവനും പൊതുസമ്മേളനം ൈവകീട്ട് 6.30-ന് ഇരവിപേരൂർ ശ്രീകുമാർ നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

ഉത്സവത്തിന്റെ ഭാഗമായി പി.ആർ.ഡി.എസ്. ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടന്ന യുവജനസംഘം പ്രതിനിധിസംഗമം കവയിത്രി സതി അങ്കമാലി ഉദ്ഘാടനംചെയ്തു. യുവജനസംഘം വൈസ് പ്രസിഡന്റ് അനീഷ് വളഞ്ഞവട്ടം അധ്യക്ഷത വഹിച്ചു. ഖജാൻജി വി.ബി.അനൂപ്കുമാർ, ജോയിന്റ് സെക്രട്ടറി ഗിരീഷ് നെടുമാവ് എന്നിവർ പ്രസംഗിച്ചു. ഡോ.അമൽ സി.രാജനും വി.വി.സ്വാമിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കവി എം.ആർ.രേണുകുമാർ, സിന്ധു എന്നിവർ വിവിധ സെമിനാറുകളിൽ ഉദ്ഘാടകരായി. എംപ്ലോയീസ് ആൻഡ് പെൻഷനേഴസ് ഫോറം സമ്മേളനം പി.ആർ.ഡി.എസ്. ഹൈകൗൺസിലംഗം കെ.സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് മുഖ്യാതിഥിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP