Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രൊഫ ടി ലക്ഷമണൻ സ്മാരക സർവ്വമംഗള പുരസ്‌ക്കാരം ബിജെപി മുൻ ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി പി.പി മുകുന്ദന്; അംഗീകാരം അൻപത് വർഷത്തിലേറയായി സാമൂഹ്യ സേവന സാംസ്‌കാരിക പത്രപ്രവർത്തന രാഷ്ട്രീയ രംഗങ്ങളിൽ നൽകിയ സംഭാവനകൾക്ക്  

പ്രൊഫ ടി ലക്ഷമണൻ സ്മാരക സർവ്വമംഗള പുരസ്‌ക്കാരം ബിജെപി മുൻ ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി പി.പി മുകുന്ദന്; അംഗീകാരം അൻപത് വർഷത്തിലേറയായി സാമൂഹ്യ സേവന സാംസ്‌കാരിക പത്രപ്രവർത്തന രാഷ്ട്രീയ രംഗങ്ങളിൽ നൽകിയ സംഭാവനകൾക്ക്   

സ്വന്തം ലേഖകൻ

കണ്ണൂർ:സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പത്താമത് പ്രൊഫ.ടി.ലക്ഷമണൻ സ്മാരക സർവ്വമംഗള പുരസ്‌ക്കാരം ബിജെപി മുൻ ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി പി.പി മുകുന്ദന്. ഫെബ്രുവരി 1 ന് വൈകുന്നേരം 5 മണിക്ക് ചേമ്പർ ഹാളിൽ കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരംസമർപ്പിക്കും.ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ ഹരി പുരസ്‌കാര സമർപ്പണം നടത്തും

കഴിഞ്ഞ അൻപത് വർഷത്തിലേറയായി സാമൂഹ്യ സേവന സാംസ്‌കാരിക പത്രപ്രവർത്തന രാഷ്ട്രീയ രംഗങ്ങളിൽ കേരളത്തിനകത്തും പുറത്തും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് പിപി മുകുന്ദൻ. റിട്ട. ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ്, ചിന്മയമിഷൻ കേരളചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പതിനേഴ് വർഷത്തിലേറെയായി സേവനരംഗത്ത് കണ്ണൂർ ചാലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വേറിട്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പുരസ്‌കാരം തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ മലയാളം അദ്ധ്യാപകനും തപസ്യ കലാസാഹിത്യവേദിയുടെ ജില്ലാ അധ്യക്ഷനും എഴുത്തുകാരനും ചിന്തകനുമായിരുന്ന പ്രൊഫ. ടി. ലക്ഷ്മണന്റെ സ്മരണാർത്ഥം എട്ടുവർഷം മുമ്പാണ് ഏർപ്പെടുത്തിയത്.

കുഞ്ഞമ്പുമാസ്റ്റർ, കുട്ടമേത്ത് എ ശ്രീധരൻ മാസ്റ്റർ, എൻസിടി മധുസൂദനൻ നമ്പ്യാർ, എൻ.കെ കൃഷ്ണൻ, കെ സി കണ്ണൻ, ഡോ.പി മാധവൻ, പി. ജനാർദ്ദനൻ, സി. ചന്ദ്രശേഖരൻ, പി ആർ ദിവാകരൻ മാസ്റ്റർ തുടങ്ങിയവരെ നേരത്തെ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP