Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിയ ഇരട്ടക്കൊലപാതകത്തിൽ പതിനൊന്നാം പ്രതിയും പിടിയിൽ;വാഹനത്തിൽ യാത്ര ചെയ്യവേ പൊലീസ് വലയിലായ പ്രദീപ് എന്ന കുട്ടന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

പെരിയ ഇരട്ടക്കൊലപാതകത്തിൽ പതിനൊന്നാം പ്രതിയും പിടിയിൽ;വാഹനത്തിൽ യാത്ര ചെയ്യവേ പൊലീസ് വലയിലായ പ്രദീപ് എന്ന കുട്ടന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പതിനൊന്നാം പ്രതി പ്രദീപ് എന്ന കുട്ടനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പെരിയയിൽ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

ഇന്ന് പിടിയിലായ പ്രദീപിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്താനാണ് സാധ്യത. കേസിൽ ഇതുവരെ 9 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP