Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസാദമൂട്ടിനും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ നിർബന്ധം; ആരാധനാലയങ്ങളിലെ പ്രസാദ വിതരണം രജിസ്‌ട്രേഷനില്ലാതെ നടത്താൻ അനുവദിക്കില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ; ലംഘിക്കുന്നവർക്ക് 5 ലക്ഷം രൂപ പിഴയോ ആറ് മാസം തടവോ

പ്രസാദമൂട്ടിനും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ നിർബന്ധം; ആരാധനാലയങ്ങളിലെ  പ്രസാദ വിതരണം രജിസ്‌ട്രേഷനില്ലാതെ നടത്താൻ അനുവദിക്കില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ; ലംഘിക്കുന്നവർക്ക് 5 ലക്ഷം രൂപ പിഴയോ ആറ് മാസം തടവോ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; ആരാധനലയങ്ങളിലും സുരക്ഷ ശക്തമാക്കാനൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ആരാധനാലയങ്ങളിലെ ഭക്ഷണ പ്രസാദ വിതരണത്തിന് ഇനി മുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ നിർബന്ധം. ഇല്ലാത്ത പക്ഷം വലിയ പിഴയടക്കമുള്ളവ ഈടാക്കും. കൂടാതെ അഴിയും എണ്ണേണ്ടി വരും. ക്ഷേത്രങ്ങളിലെ പ്രസാദമൂട്ടിനും പള്ളികളിലെ ഊട്ടുനേർച്ചയ്ക്കുമാണ് ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ എന്നിവയ്ക്കു പുതിയ തീരുമാനം ബാധകമാണ്. 

ആരാധനാലയങ്ങളിലെ ഭക്ഷണ പ്രസാദ വിതരണം രജിസ്‌ട്രേഷനില്ലാതെ നടത്താൻ അനുവദിക്കരുതെന്നു സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിട്ടു. റജിസ്‌ട്രേഷനില്ലാതെ ഭക്ഷണവിതരണം നടത്തുന്നത് 5 ലക്ഷം രൂപ പിഴയോ 6 മാസം തടവോ ലഭിക്കാവുന്ന കുറ്റമാണ്. കൗണ്ടറുകൾ വഴി പ്രസാദ വിതരണം നടത്താൻ ലൈസൻസ് എടുക്കണമെന്നു നേരത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിട്ടിരുന്നെങ്കിലും ഊട്ടുനേർച്ചയ്ക്കും പ്രസാദമൂട്ടിനുമെല്ലാം നിയന്ത്രണം ബാധകമാക്കിയത് ഇപ്പോഴാണ്.

പ്രസാദമായോ ഭക്ഷണമായോ വിതരണം ചെയ്യുന്ന എല്ലാ ആഹാരപദാർഥങ്ങളും രജിസ്‌ട്രേഷന്റെ പരിധിയിൽപ്പെടും. ഇതുസംബന്ധിച്ച് ഓരോ ജില്ലയിലെയും ആരാധനാലയ പ്രതിനിധികളുമായി ചർച്ച നടത്താൻ കമ്മിഷണർ നിർദ്ദേശിച്ചിരുന്നു. തൃശൂർ ജില്ലയിലെ യോഗം കലക്ടറുടെ അധ്യക്ഷതയിൽ 30ന് 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റജിസ്‌ട്രേഷന് 100 രൂപയാണ് ഒരുവർഷത്തെ ഫീസ്.

ഓൺലൈൻ വഴി അപേക്ഷ നൽകാം. അപേക്ഷകന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഫോട്ടോയുമടക്കം അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണർമാരും സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുമാണ് റജിസ്‌ട്രേഷൻ നടപടികൾ ഏകോപിപ്പിക്കുന്നത്.

നിർദ്ദേശങ്ങൾ

പ്രസാദമടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ ഗുണനിലവാരും ഉറപ്പാക്കണം.
പ്രസാദ നിർമ്മാണത്തിനുവേണ്ടി വാങ്ങുന്ന അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുടെ ബില്ലുകളും വൗച്ചറുകളും സൂക്ഷിച്ചുവയ്ക്കണം,അന്നദാനം, ലഘുഭക്ഷണ വിതരണം, ജലവിതരണം എന്നിവയും ഗുണനിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP