Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാർ പണം അനുവദിച്ചിട്ടും തന്നിഷ്ടക്കാരാ ഉദ്യോഗസ്ഥരുടെ നിലപാട് കാരണം റോഡുകൾ ഈ ഗതിയായി; മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കഴിയുന്നില്ല; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് യു പ്രതിഭ

സർക്കാർ പണം അനുവദിച്ചിട്ടും തന്നിഷ്ടക്കാരാ ഉദ്യോഗസ്ഥരുടെ നിലപാട് കാരണം റോഡുകൾ ഈ ഗതിയായി; മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കഴിയുന്നില്ല; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് യു പ്രതിഭ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: മണ്ഡലത്തിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാൻ കഴിയാത്ത വിഷമം പങ്കുവച്ച് കായംകുളം എംഎൽഎ യു പ്രതിഭ. പൊതുവേദിയിൽ പൊട്ടിക്കരഞ്ഞു. ശുഭയാത്രയെന്ന പേരിൽ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടിയിയുടെ സമാപസമ്മേളനത്തിൽ സംബന്ധിക്കുന്ന വേളയിലാണ് എംഎൽഎ പ്രസംഗവേദിയിൽ വിതുമ്പിക്കരഞ്ഞത്.

റോഡപകടങ്ങൾ അവസാനിപ്പിക്കുന്നതിന് ഭരണപക്ഷ എംഎൽഎയായ തനിക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സർക്കാർ പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥർ തയാറാകുന്നില്ല. തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരുടെ നടപടിയാണ് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം. ഇതു പറഞ്ഞാണ് എംഎൽഎ പ്രസംഗവേദിയിൽ പൊട്ടിക്കരഞ്ഞത്.

മഴകാലമായതോടെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും റോഡുകളുടെ തകർച്ചയുണ്ടായിട്ടുണ്ട്. നേരത്തെ ആലപ്പുഴ ചങ്ങനാശേരി റോഡിലെ യാത്രയിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ റോഡിലെ 2200 കുഴികളാണ് 28 കിലോ മീറ്ററിനിടെ മന്ത്രി എണ്ണിയിരുന്നു. ഇതിനെ തുടർന്ന് അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എൻജിനിയറെ മന്ത്രി സസ്‌പെൻഡ് ചെയ്തു. എക്‌സിക്യൂട്ടീവ് എൻജിനിയർ അനിതകുമാരിയെയാണ് മന്ത്രി സസ്‌പെൻഡ് ചെയതത്.

ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്റെ പ്രദേശിക വികസന ഓഫീസ് ഉദ്ഘാടനത്തിന് വേണ്ടിയാണ് മന്ത്രി ജി സുധാകരൻ ആലപ്പുഴയിൽ എത്തിയത്. മന്ത്രിയുടെ യാത്ര ചങ്ങനാശേരി ആലപ്പുഴ റോഡിലൂടെയായിരുന്നു. ഇവിടെ ആകെ 2200 കുഴികളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതേ തുടർന്ന് മന്ത്രി വൈകാതെ തന്നെ എക്‌സിക്യൂട്ടീവ് എൻജിനിയറെ സസ്‌പെൻഡ് ചെയുകയായിരുന്നു.

പലകുറി ആവശ്യപ്പെട്ടിട്ടും അറ്റകുറ്റപണി നടത്തുന്നതിന് ഉദ്യോഗസ്ഥർ മനസുകാണിച്ചില്ലെന്ന ആക്ഷേപമുണ്ട്. ഇത് പറയുന്നതിനായി മന്ത്രിയുടെ ഓഫീസിൽ നിന്ന് പലപ്രവാശ്യം എക്‌സിക്യൂട്ടീവ് എൻജിനിയറെ ഫോണിൽ വിളിച്ചിരുന്നു. പക്ഷേ എൻജിനിയർ ഫോണെടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തിട്ടില്ല.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന് കെഎസ്ടിപി റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് മന്ത്രി ആരോപിച്ചു. അറ്റകുറ്റ പണി വേഗം പൂർത്തിയാക്കാത്ത പക്ഷം കൂടുതൽ ഉദ്യേഗസ്ഥർക്ക് എതിരെ നടപടിയുണ്ടാക്കാൻ സാധ്യതയുണ്ട്. സൂപ്രണ്ടിങ് എൻജിനിയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ തുടങ്ങിയവരോട് മന്ത്രി വിശദീകരണം ചോദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP