Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉറ്റവർ പാടേ അവഗണിച്ചു; പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ മധുസൂദനൻ സ്വന്തം വീട്ടിൽ പുഴുവരിച്ച് അവശനായ നിലയിൽ; നാട്ടുകാരുടെ പരാതിയിൽ ഭാര്യക്കെതിരെ കേസ്

ഉറ്റവർ പാടേ അവഗണിച്ചു; പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ മധുസൂദനൻ സ്വന്തം വീട്ടിൽ പുഴുവരിച്ച് അവശനായ നിലയിൽ; നാട്ടുകാരുടെ പരാതിയിൽ ഭാര്യക്കെതിരെ കേസ്

കായംകുളം: ഉറ്റവർ പാടേ അവഗണിച്ച മുൻ പ്രവാസി സ്വന്തം വീട്ടിൽ പുഴുവരിച്ച് അവശനായ നിലയിൽ. കായംകുളം ഒന്നാംകുറ്റി കൊത്തുള്ളി വീട്ടിൽ മധൂസൂധനനാണ് ഭാര്യയുടേയും ഏക മകളുടേയും അവഗണനയിൽ പുഴുവരിച്ച് സ്വന്തം വീട്ടിൽ ഇഴഞ്ഞു കഴിയുന്ന അവസ്ഥയിലുള്ളത്.

20 വർഷക്കാലം ദുബായിൽ ടാക്സി ഡ്രൈവറായിരുന്നു മധുസൂധനൻ കുറച്ചു വർഷങ്ങൾക്ക് മുമ്പുണ്ടായ സ്ട്രോക്കിനെ തുടർന്നാണ് നാട്ടിൽ തിരിച്ചെത്തിയത്. സ്ട്രോക്കിൽ ഇടതുവശം തളർന്നു. അതോടെ പരസഹായമില്ലാതെ നടക്കാൻ കഴിയില്ലെന്ന അവസ്ഥയായി.

അതിനിടെ, കാലിലുണ്ടായ മുറിവ് പഴുത്ത് പുഴുവരിച്ച് രക്തം ഇറ്റുവീഴുന്ന അവസ്ഥയിലാകുകയും ചെയ്തു. ഈ അവസ്ഥയിൽ ആരും തിരിഞ്ഞു നോക്കാതെ വീട്ടുതിണ്ണയിൽ ഇരിക്കുന്ന മധുസൂദനനെ കണ്ട നാട്ടുകാരനാണ് ഇക്കാര്യം അറിയിച്ചത്.

തുടർന്നു കായംകുളം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ഗിരിജയുടെയും കായംകുളം സിഐ സദന്റേയും നേതൃത്വത്തിൽ നാട്ടുകാ എത്തി ഇയാളെ കായകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽപാദം പകുതിയോളം പുഴുവരിച്ച നിലയിലായിരുന്നു.

പ്രാഥമിക ചികിത്സയ്ക്കുശേഷം മധുസൂദനനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടുകാരുടെ പരാതിയിൽ മധൂസൂധനന്റെ ഭാര്യയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത മധുസൂദനനെ വീടിന്റെ രണ്ടാം നിലയിൽ കിടത്തി രണ്ട് ദിവസം മുമ്പ് ഭാര്യയും മകളും വീട്ടിൽ നിന്നും പോയതാണെന്നാണു വിവരം.

മധുസൂധനൻ ഗൾഫിൽ നിന്നും സമ്പാദിച്ച പണം കൊണ്ട് നിർമ്മിച്ച വീട്ടാണ് ഒന്നാംകുറ്റിയിലേത്. കായംകുളം ടൗണിൽ ഇയാളുടെ പേരിൽ രണ്ട് ഷോപ്പുകളും ഉണ്ടായിരുന്നു. മധുസൂധനന്റെ പേരിലുണ്ടായിരുന്ന വസ്തുവകകൾ ഭാര്യയും മകളുടെ തട്ടിയെടുത്തെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP