Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രവാസി ചിട്ടിയെ കൈവിട്ട് പ്രവാസികൾ; മൊത്തം വരിക്കാർ 8,577 പേർ; യുഎഇയിൽ 4754പേർ വരിക്കാറായപ്പോൾ യൂറോപ്പിൽ ചേർന്നത് നൂറിൽ താഴെ മാത്രം; കെഎസ്എഫ്ഇ ചെയർമാനും ഡയറക്ടർമാരും വിദേശയാത്രയ്ക്ക് പൊടിച്ചത് ലക്ഷങ്ങൾ; പിരിഞ്ഞു കിട്ടിയത് 54.17 കോടി രൂപ മാത്രം

പ്രവാസി ചിട്ടിയെ കൈവിട്ട് പ്രവാസികൾ; മൊത്തം വരിക്കാർ 8,577 പേർ; യുഎഇയിൽ 4754പേർ വരിക്കാറായപ്പോൾ യൂറോപ്പിൽ ചേർന്നത് നൂറിൽ താഴെ മാത്രം; കെഎസ്എഫ്ഇ ചെയർമാനും ഡയറക്ടർമാരും വിദേശയാത്രയ്ക്ക് പൊടിച്ചത് ലക്ഷങ്ങൾ; പിരിഞ്ഞു കിട്ടിയത് 54.17 കോടി രൂപ മാത്രം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിന്റെ ധനമന്ത്രി ടി.എം. തോമസ് ഐസക് കൊട്ടിഘോഷിച്ച് ആരംഭിച്ച പ്രവാസി ചിട്ടി പാളുന്നു. വലിയ അവകാശവാദങ്ങളുമായി തുടങ്ങിയ ചിട്ടിക്ക് ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ഏറെയുള്ള യുഎഇയിൽ പോലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച മറുപടിയനുസരിച്ച് പ്രവാസി ചിട്ടിയിൽ ഇതുവരെ ചേർന്നത് 8,577 പേർ മാത്രമാണ്. 54.17 കോടി രൂപയാണ് നിക്ഷേപമായി കിട്ടിയത്. ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ചും യുഎഇ ൽ നിന്നും 4754 പ്രവാസികൾ മാത്രമാണ് ചിട്ടിയിൽ അംഗങ്ങളായത്. യൂറോപ്പിൽ നൂറുപേർ പോലും ചേർന്നിട്ടില്ല.

പ്രവാസി ചിട്ടി സമ്പൂർണ പരാജയമാണെന്ന് തോമസ് ഐസക് എന്തുകൊണ്ട് സമ്മതിക്കുന്നില്ല. കിഫ്ബി ഫണ്ടിലേക്ക് പ്രധാന വരുമാന മാർഗമായി തോമസ് ഐസക് അവകാശപ്പെട്ടിരുന്ന പ്രവാസി ചിട്ടിയുടെ പരാജയം കിഫ്ബി പ്രഖ്യാപിച്ച പദ്ധതികളെയും ബാധിക്കില്ലേ? അങ്ങനെയെങ്കിൽ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും, ഐസക് വ്യക്തമാക്കണം ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.

നവംബറിൽ പദ്ധതി തുടങ്ങുമ്പോൾ യുഎഇയിലെ മലയാളികളെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. പിന്നീട് ഗൾഫിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും പ്രവാസി ചിട്ടി പദ്ധതി വ്യാപിപ്പിച്ചു. പ്രവാസി ചിട്ടിയുടെ പ്രചാരണത്തിനായി യൂറോപ്യൻ രാജ്യങ്ങളിൽ ഉദ്യോഗസ്ഥർ പോയതിന് പത്ത് ലക്ഷത്തോളം രൂപ ചെലവായിരുന്നു. പക്ഷെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ആകെ ഇതുവരെ ചേർന്നത് 80 പേർ മാത്രമാണ്. ഇതിൽ 44 പേർ യുകെയിൽ നിന്നാണ്. ഒമാനിൽ ചിട്ടിയുടെ പ്രചാരണത്തിന് 15 ലക്ഷം ചെലവഴിച്ചപ്പോൾ ചേർന്നത് 352 പേർ മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP