Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാന പ്രവാസി കലോൽസവം 18 മുതൽ കണ്ണൂരിൽ; കലോൽസവം സംഘടിപ്പിക്കുന്നത് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ

സംസ്ഥാന പ്രവാസി കലോൽസവം 18 മുതൽ കണ്ണൂരിൽ; കലോൽസവം സംഘടിപ്പിക്കുന്നത് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രവാസി കലോത്സവം 18,19 തീയതികളിൽ കണ്ണൂരിൽ നടക്കും. രണ്ട് ദിവസങ്ങളിലായി ശ്രീപുരം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കലോത്സവത്തിൽ 1500 ഓളം പേർ പങ്കെടുക്കും.ക്വിസ്, ചിത്രരചന, ഫുഡ്‌ഫെസ്റ്റ് , മെഹന്തി ഫെസ്റ്റ് തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരം നടക്കും.

19 ന് നടക്കുന്ന സമാപനസമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് സിനിമാ താരങ്ങൾ ഉൾപ്പടെ അണിനിരക്കുന്ന സ്റ്റേജ് ഷോയും നടക്കും. പരിപാടിയുടെ വിജയത്തിനായി കെ എൻ ജയരാജ് ചെയർമാനും, എം നിസാമുദ്ദീൻ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി ഓഫീസ് പഴയ ബസ്സ്റ്റാന്റിന് സമീപത്ത് പ്രസ്‌ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ടി.പി വാസുദേവൻ, പി.പി ഹസീബ് ഹസൻ, എം നിസാമുദ്ദീൻ, കെ.പി നാരായണൻകുട്ടി, എം സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP