Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലെത്താതെ വോട്ട്; പ്രവാസി വോട്ടിൽ സുപ്രീംകോടതി വിധി ഏപ്രിലിൽ

നാട്ടിലെത്താതെ വോട്ട്; പ്രവാസി വോട്ടിൽ സുപ്രീംകോടതി വിധി ഏപ്രിലിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രവാസികൾക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യുന്നതിന് സൗകര്യമാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി വിധി ഏപ്രിലിൽ വരും. ദുബായിലെ സംരംഭകൻ ഡോ.വി.പി. ഷംസീർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പ്രവാസികൾക്ക് പകരക്കാരെ (പ്രോക്‌സി) ഉപയോഗിച്ച് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനുള്ള ബിൽ 2018 ഓഗസ്റ്റിൽ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാൽ, രാജ്യസഭ പാസാക്കാത്തതിനാൽ ബിൽ ലാപ്‌സായി. വീണ്ടും ബിൽ കൊണ്ടുവരുന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് മുൻപാകെ ഹർജിക്കാരനുവേണ്ടി ഹാരിസ് ബീരാൻ വാദിച്ചു.

വിദേശത്തുള്ള ഇന്ത്യക്കാർക്കു മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും നാട്ടിലെത്താതെ വോട്ട് ചെയ്യാൻ സൗകര്യമനുവദിക്കണമെന്ന് ഹാരിസ് ബീരാൻ വാദിച്ചു. ഈ ആവശ്യത്തെ തിരഞ്ഞെടുപ്പു കമ്മിഷൻ എതിർക്കുന്നില്ലെന്നാണ് സൂചനയെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, കോടതിയിൽ ഹാജരായിരുന്ന അഡീഷനൽ സോളിസിറ്റർ ജനറൽ ആത്മാറാം നദ്കർണി നിലപാട് വ്യക്തമാക്കിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP