Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗികളായ പ്രവാസികളെ ചൂഷണം ചെയ്യാനുള്ള എയർ ഇന്ത്യയുടെ നീക്കം അവസാനിപ്പിക്കണം: പ്രവാസി വെൽഫയർ ഫോറം

രോഗികളായ പ്രവാസികളെ ചൂഷണം ചെയ്യാനുള്ള എയർ ഇന്ത്യയുടെ നീക്കം അവസാനിപ്പിക്കണം: പ്രവാസി വെൽഫയർ ഫോറം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സ്ട്രക്ചറിൽ രോഗികളെ കൊണ്ടു വരുന്നതിനുള്ള നിരക്ക് മൂന്നിരട്ടിയായി വർദ്ധിപ്പിക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം രോഗികളായ പ്രവാസികളെ ചൂഷണം ചെയ്യാനാണെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ദുബായിൽ നിന്നുള്ള നിരക്ക് 6000 ദിർഹത്തിൽ നിന്ന് 25000 ദിർഹമാക്കാനാണ് എയർ ഇന്ത്യ ശ്രമിക്കുന്നത്. മറ്റ് ജി.സി.സി സെക്ടറുകളിൽ നിന്നും സമാനമായ വർദ്ധനവ് ഉണ്ടാകും. നിലവിൽ തന്നെ എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ കേരളാ സെക്ടറിലേക്കുള്ള പ്രവാസികളുടെ യാത്രക്ക് കൊള്ള നിരക്കാണ് ഏർപ്പെടുത്തുന്നത്.

ജോലി നഷ്ടവും അധിക ബാധ്യതയുമൊക്കെയായി പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ പല നിലയ്ക്കും സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുകയാണ് എയർ ഇന്ത്യ. പ്രവാസികൾക്കു നേരെ ഈ വിധം ഇരുട്ടടി നല്കുന്ന തീരുമാനങ്ങളിൽ നിന്ന് എയർ ഇന്ത്യ പിന്മാറണന്നെും ഈ വിയത്തിൽ കേരള പ്രവാസി വകുപ്പും നോർക്കയും കേന്ദ്രസർക്കാരും ഇടപെടണമെന്നും പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP