Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളും സർക്കാറിന്റെ അധികാര പരിധിയിൽ നിന്ന് മോചിപ്പിക്കണം; ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു കൊടുത്ത് ഹൈക്കോടതി മേൽനോട്ടത്തിൽ ഭരണം നടത്തണം; ശബരിമല വിശ്വാസ ദുരന്തമാകും; വിധി മറികടക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണം: തിരുവനന്തപുരത്ത് സംസാരിച്ചപ്പോഴും മോദി സർക്കാറിനെ വെട്ടിലാക്കി പ്രവീൺ തൊഗാഡിയ

രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളും സർക്കാറിന്റെ അധികാര പരിധിയിൽ നിന്ന് മോചിപ്പിക്കണം; ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു കൊടുത്ത് ഹൈക്കോടതി മേൽനോട്ടത്തിൽ ഭരണം നടത്തണം; ശബരിമല വിശ്വാസ ദുരന്തമാകും; വിധി മറികടക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണം: തിരുവനന്തപുരത്ത് സംസാരിച്ചപ്പോഴും മോദി സർക്കാറിനെ വെട്ടിലാക്കി പ്രവീൺ തൊഗാഡിയ

ആർ പീയൂഷ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മോദി സർക്കാറിനെ വിമർശിച്ച് വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ. ശബരിമല ഒരു വിശ്വാസ ദുരന്തമാവുകയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് സംഘടിപ്പിച്ച റാലിയിൽ പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ അഭിമാനം സംരക്ഷിക്കാൻ കേരള സർക്കാർ തയാറാകണമെന്നും വിഷയത്തിൽ ഉടൻ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളും സർക്കാറിന്റെ അധികാര പരിധിയിൽ നിന്ന് മോചിപ്പിക്കണം. ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു നൽകുകയാണ് വേണ്ടത്. ഹൈക്കോടതി മേൽനോട്ടത്തിൽ ക്ഷേത്ര ഭരണം നടത്തണം. കേന്ദ്രം ഇതിനായി നടപടിയെടുക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ശബരിമല സ്ത്രീപവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണം. കേന്ദ്രം ഓർഡിനൻസ് ഇറക്കിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിധി നടപ്പാക്കിയാൽ നടതുറക്കുന്ന ഒക്‌ടോബർ17-ന് രാത്രി മുതൽ 18 ന് രാത്രി വരെ ഹർത്താൽ നടത്തും. ഹർത്താൽ കേരളത്തിലാണെങ്കിലും രാജ്യം മുഴുവൻ പ്രതിഷേധം ആളിക്കത്തും. ക്ഷേത്ര വിമോചനമാണ് സംഘടന ലക്ഷ്യമിടുന്നത്. ക്ഷേത്ര വരുമാനം ഹിന്ദുക്കൾക്കായി വിനിയോഗിക്കമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രതിപക്ഷത്തല്ല, കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്. ബിജെപി ആർഎസ്എസ് പ്രവർത്തകരോട് ആവശ്യപ്പെടുന്നത് ഭരണത്തിന്റെ ഭാഗമായ നിങ്ങൾ പ്രധാനമന്ത്രിയോട് ഓർഡിനൻസ് ഇറക്കാൻ ആവശ്യപ്പെടണം. ജല്ലിക്കെട്ട് മോഡൽ ഓർഡിനൻസ് ഇറക്കാൻ. ഒരു ലക്ഷം ക്ഷേത്രങ്ങളാണ് രാജ്യത്താകമാനം സർക്കാരിന്റെ കയ്യിലിരിക്കുന്നത്. തിരുപ്പതി, വൈഷ്ണവി തുടങ്ങിയ ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സാധ്വി പ്രാചിയും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP