Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാവക്കാട് പുത്തൻ കടപ്പുറം ജമാഅത്ത് പള്ളി കബർസ്ഥാനിൽ കോവിഡ് വിലക്ക് ലംഘിച്ച് പ്രാർത്ഥന; പൊലീസ് തടയാൻ എത്തിയതോടെ ചിതറിയോടി വിശ്വാസികൾ; വിശ്വാസികളുടെ ബൈക്ക് വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷവും

ചാവക്കാട് പുത്തൻ കടപ്പുറം ജമാഅത്ത് പള്ളി കബർസ്ഥാനിൽ കോവിഡ് വിലക്ക് ലംഘിച്ച് പ്രാർത്ഥന; പൊലീസ് തടയാൻ എത്തിയതോടെ ചിതറിയോടി വിശ്വാസികൾ; വിശ്വാസികളുടെ ബൈക്ക് വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷവും

സ്വന്തം ലേഖകൻ

ചാവക്കാട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളൊന്നും തങ്ങളെ ബാധിക്കില്ലന്ന് കരുതിയിരിക്കയൈാണ് ഒരു കൂട്ടർ. ഇക്കൂട്ടർ ഇപ്പോഴും പ്രാർത്ഥനയുടെ പേരിൽ ഒത്തുകൂടുന്നുണ്ട്. ചാവക്കാടാണ് സംഭവം. പുത്തൻ കടപ്പുറം ജമാഅത്ത് പള്ളി കബർസ്ഥാനിൽ കോവിഡ് വിലക്ക് ലംഘിച്ച് പ്രാർത്ഥന. ചാവക്കാട് പൊലീസ് സ്ഥലത്ത് എത്തിയ ഉടൻ വിശ്വാസികൾ ചിതറിയോടി. വിശ്വാസികളുടെ ബൈക്ക് വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചു. പക്ഷേ, നാട്ടുകാർ തടഞ്ഞതിനാൽ ബൈക്കുകൾ കൊണ്ടു പോകാൻ കഴിഞ്ഞില്ല.

നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സിഐ അനിൽ ടി. മേപ്പള്ളിക്ക് പരുക്കേറ്റു. ബഹളത്തിനിടെ ഗർഭിണിക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP