Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പിരിച്ചുവിട്ടത് ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി; സ്ത്രീ പ്രവേശനത്തെ എതിർത്തതിനുള്ള പ്രതികാരം; മണ്ഡലകാലം ആരംഭിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ എന്തിന് തീരുമാനമെടുത്തു എന്നറിയാൻ ആകാംക്ഷയുണ്ട്: സർക്കാർ നടപടിക്കെതിരെ പ്രയാർ ഗോപാലകൃഷ്ണൻ

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പിരിച്ചുവിട്ടത് ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി; സ്ത്രീ പ്രവേശനത്തെ എതിർത്തതിനുള്ള പ്രതികാരം; മണ്ഡലകാലം ആരംഭിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ എന്തിന് തീരുമാനമെടുത്തു എന്നറിയാൻ ആകാംക്ഷയുണ്ട്: സർക്കാർ നടപടിക്കെതിരെ പ്രയാർ ഗോപാലകൃഷ്ണൻ

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിട്ട നടപടിക്കെതിരെ മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ രംഗത്തെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പിരിച്ചുവിട്ടത് ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിക്കണമെന്ന നിലപാടിനെ എതിർത്തതിനുള്ള പ്രതികാരമാണ് സർക്കാർ നടപടിയെന്നും പ്രയാർ ഗോപാലകൃഷ്ണൻ ആരോപിച്ചു.

മണ്ഡലകാലം ആരംഭിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ സർക്കാർ എടുത്ത നടപടിയുടെ കാരണം അറിയാൻ ആകാംക്ഷയുണ്ട്. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരെയും ദേവസ്വം മന്ത്രിമാരെയും വിളിച്ചുകൂട്ടിയ പതിമൂന്നാം തീയതി തന്നെ തങ്ങളെ പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രിക്ക് എന്താണ് നിർബന്ധം. തങ്ങൾ ചെയ്ത തെറ്റ് സർക്കാർ വ്യക്തമാക്കണമെന്നും പ്രയാർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാരും ഭരണഘടനാസ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. പദവിയില്ലെങ്കിലും വിശ്വാസികൾക്കൊപ്പം നിൽക്കും. എല്ലാ വിഭാഗം ഹിന്ദുക്കളുടെയും ഐക്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതിന് ഇതര മതസ്ഥരുടെ പിന്തുണ തേടുന്നതിന് സർവ മത സമ്മേളനം വിളിച്ചുകൂട്ടുന്നതിനെപ്പറ്റി ആലോചിക്കുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

മുഖ്യമന്ത്രിയുമായി തനിക്ക് അഭിപ്രായവ്യത്യാസമില്ല. ദേവസ്വം മന്ത്രിയുമായും തനിക്ക് അഭിപ്രായവ്യത്യാസമില്ലെന്നും, അദ്ദേഹത്തിന് ഉണ്ടോ എന്ന് അറിയില്ലെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമായി കുറച്ചുകൊണ്ട് വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ബോർഡം അംഗങ്ങളായി രണ്ടു വർഷം തികയുന്നതിന് തൊട്ടുതല്ലേന്നായിരുന്നു മന്ത്രിസഭാ തീരുമാനം.

ഇതോടെ ഇടതുമുന്നണി നോമിനേറ്റ് ചെയ്ത കെ രാഘവൻ മാത്രമായി മൂന്നംഗ ദേവസ്വം ബോർഡിലെ ഏകപ്രതിനിധി. ഇദ്ദേഹം സ്ഥാനമേറ്റിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ബോർഡിൽ രണ്ടംഗങ്ങളെങ്കിലും ഇല്ലാത്ത സാഹചര്യത്തിൽ നയപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP