Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് നിർദ്ദേശം ലംഘിച്ച് പ്രാർത്ഥന; കൃപാനിലയം എം.സി.ബി.എസ്. ആശ്രമം സുപ്പീരിയർ അടക്കം മൂന്ന് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

രാജപുരം: ഓശാനദിനത്തിൽ പൊലീസ് നിർദ്ദേശം ലംഘിച്ച് പ്രാർത്ഥന നടത്തിയ മൂന്നുപേർ അറസ്റ്റിൽ. കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ പോർക്കളത്തെ കൃപാനിലയം എം.സി.ബി.എസ്. ആശ്രമം സുപ്പീരിയർ ബെന്നി വർഗീസ് (50), ഫാ. ഫ്രാൻസീസ് (വിനോദ്-40), ഇവരുടെ സഹായി വി.ടി.സെൽവൻ (54) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റുചെയ്തത്.

പൊലീസ് നിർദ്ദേശം മറികടന്ന് അഞ്ചിൽ കൂടുതൽ ആളുകൾ പ്രാർത്ഥന നടത്തുന്നതായുള്ള വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. സംസ്ഥാന പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്ത മൂന്നുപേരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP