Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രപതി ഞായറാഴ്ച കേരളത്തിൽ; പ്രഥമസന്ദർശനത്തിലെ ഒരേയൊരു പരിപാടി അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷം; അനുഗ്രഹം വാങ്ങി സദ്യയുണ്ട്, ഉച്ചകഴിഞ്ഞു ഡൽഹിക്കു മടങ്ങും

രാഷ്ട്രപതി ഞായറാഴ്ച കേരളത്തിൽ; പ്രഥമസന്ദർശനത്തിലെ ഒരേയൊരു പരിപാടി അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷം; അനുഗ്രഹം വാങ്ങി സദ്യയുണ്ട്, ഉച്ചകഴിഞ്ഞു ഡൽഹിക്കു മടങ്ങും

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. കൊല്ലത്ത് അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കുകൊള്ളാനാണ് അദ്ദേഹത്തിന്റെ പ്രഥമ സന്ദർശനം. പിറന്നാളിനോടനുബന്ധിച്ചുള്ള പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്.

എട്ടിന് രാവിലെ 9.30ന് തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ രാഷ്ട്രപതി വിമാനമിറങ്ങും. സംസ്ഥാന സർക്കാർ ഔപചാരികമായി സ്വീകരിക്കുന്ന അദ്ദേഹത്തിന് സൈന്യം ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് ഹെലികോപ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിലെത്തി അവിടെനിന്ന് റോഡ് മാർഗം അമൃതപുരിയിലെ അമൃതാനന്ദമയീ മഠത്തിലെത്തും.

11 ന് ചടങ്ങിൽ സംബന്ധിച്ച ശേഷം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചക്ക് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. കേരളത്തിൽ ഏക ഔദ്യോഗിക പരിപാടി മാത്രമാണ് അദ്ദേഹത്തിനുള്ളത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP