Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂർണ്ണ ഗർഭിണിയായ പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെ; പൂച്ചയ്‌ക്കൊപ്പം ശ്വാസം കിട്ടാതെ ഒടുങ്ങിയത് ആറു കുഞ്ഞുങ്ങളും; കഴുത്തു ഞെരിക്കമ്പോഴുണ്ടാകുന്ന ശ്വാസം മുട്ടൽ മൂലമാണ് പൂച്ച ചത്തതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പൂർണ്ണ ഗർഭിണിയായ പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെ; പൂച്ചയ്‌ക്കൊപ്പം ശ്വാസം കിട്ടാതെ ഒടുങ്ങിയത് ആറു കുഞ്ഞുങ്ങളും; കഴുത്തു ഞെരിക്കമ്പോഴുണ്ടാകുന്ന ശ്വാസം മുട്ടൽ മൂലമാണ് പൂച്ച ചത്തതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പൂർണ്ണ ഗർഭിണിയായ പൂച്ചയ്‌ക്കൊപ്പം വയറ്റിലുണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളും ശ്വാസം കിട്ടാതെ മരിച്ചെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്.തിരുവനന്തപുരം പാൽക്കുളങ്ങരയിൽ ഗർഭിണിയായ പൂച്ചയെ ദാരുണമായി കെട്ടിത്തൂക്കി കൊന്നത്. രണ്ടാഴ്ച മുൻപാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ പൂർണ്ണ ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്.

.മൃഗാവകാശ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടികളും ആരംഭിച്ചത്.പാലോട് മൃഗഗവേഷണ കേന്ദ്രത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. ഇതിൽ കെട്ടിത്തൂക്കിത്തന്നെയാണ് കൊന്നതെന്ന് തെളിയുകയായിരുന്നു. വിഷം കൊടുത്തുകൊന്ന ശേഷം കെട്ടിത്തൂക്കിയെന്ന വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് തള്ളുന്ന തരത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കഴുത്തു ഞെരിക്കമ്പോഴുണ്ടാകുന്ന ശ്വാസം മുട്ടൽ മൂലമാണ് പൂച്ച ചത്തതെന്നാണ് റിപ്പോർട്ട്. പൂർണ്ണ ഗർഭിണിയായ പൂച്ചയ്‌ക്കൊപ്പം വയറ്റിലുണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളും ശ്വാസം കിട്ടാതെ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.പാൽക്കുളങ്ങരയിലെ ഒരു ക്ലബിലെ കെട്ടിടത്തിലായിരുന്നു പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്. മൃഗാവകാശ പ്രവർത്തകയായ പാർവതി മോഹനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP