Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭിണിയായ ഭാര്യക്ക് സ്‌കൂട്ടർ യാത്രക്കിടെ ക്ഷീണം തോന്നിയപ്പോൾ വാഹനം നിർത്തി വിശ്രമിച്ചു; വഴിയരികിൽ എന്ത് വിശ്രമം എന്ന ചോദ്യവുമായി കേരള പൊലീസ്; മദ്യപിച്ച് വാഹനം ഓടിച്ചുവെന്നാരോപിച്ച് അറസ്റ്റും; വനിത പൊലീസില്ലാതെ ഗർഭിണിയെയും ജീപ്പിൽ കയറ്റി ക്രൂരത; നാട്ടുകാർ എതിർത്തിട്ടും വിടാതെ പൊലീസ്

ഗർഭിണിയായ ഭാര്യക്ക് സ്‌കൂട്ടർ യാത്രക്കിടെ ക്ഷീണം തോന്നിയപ്പോൾ വാഹനം നിർത്തി വിശ്രമിച്ചു; വഴിയരികിൽ എന്ത് വിശ്രമം എന്ന ചോദ്യവുമായി കേരള പൊലീസ്; മദ്യപിച്ച് വാഹനം ഓടിച്ചുവെന്നാരോപിച്ച് അറസ്റ്റും; വനിത പൊലീസില്ലാതെ ഗർഭിണിയെയും ജീപ്പിൽ കയറ്റി ക്രൂരത; നാട്ടുകാർ എതിർത്തിട്ടും വിടാതെ പൊലീസ്

തിരുവനന്തപുരം: ഗർഭിണിയെ വനിത പൊലീസ് ഇല്ലാതെ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയതിൽ പ്രതിഷേധം ശക്തമാകുന്നു.സ്‌കൂട്ടർയാത്രയ്ക്കിടെ ആക്കുളം ബോട്ട് ക്ലബ്ബിനടുത്ത് റോഡിനു സമീപം വിശ്രമിച്ച ഗർഭിണിയെ ഭർത്താവിനൊപ്പം വനിതാ പൊലീസില്ലാതെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയതാണ് ഇപ്പോൾ വിവാദമാകുന്നത്. നാട്ടുകാരിൽ ചിലരുടെ എതിർപ്പിനിടയ്ക്കാണ് ശ്രീകാര്യം പൊലീസിന്റെ ഈ നടപടി. ഭർത്താവ് മദ്യപിച്ചു വാഹനമോടിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം. കസ്റ്റഡിയിലെടുത്ത സ്‌കൂട്ടർ പൊലീസുകാരിലൊരാൾ സ്റ്റേഷനിലേക്ക് ഓടിച്ചുപോയത് ഹെൽമെറ്റ് ധരിക്കാതെയാണ്. സംഭവം വിവാദമായതോടെ ശ്രീകാര്യം എസ്‌ഐ.യോട് കഴക്കൂട്ടം എ.സി.പി. ആർ.അനിൽകുമാർ വിശദീകരണം തേടി. സ്ത്രീക്കു പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ മദ്യപിച്ചിരുന്നുവെന്ന ആരോപണവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധമുയർന്നിട്ടുണ്ട്. പൊലീസിനു നിയമം ബാധകമല്ലേയെന്ന വിമർശനം ഉയരുന്നു. യുവാവ് മദ്യപിച്ചു വാഹനമോടിച്ചതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും യുവാവിനെതിരേ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചുവെന്നും ശ്രീകാര്യം പൊലീസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ വനിതാ പൊലീസില്ലാതെയും സ്ത്രീകളെ ജീപ്പിൽ കയറ്റാമെന്നും പൊലീസ് പറഞ്ഞു. ശ്രീകാര്യം ചിത്രവിള സ്വദേശികളായ ദമ്പതിമാരാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ബോട്ട് ക്ലബ്ബിനടുത്ത് റോഡരികിൽ സ്‌കൂട്ടർ നിർത്തി വിശ്രമിച്ചത്.

വാഹനപരിശോധനയ്ക്കു പോകുകയായിരുന്ന ഗ്രേഡ് എസ്‌ഐ. വിജയകുമാരന്റെ നേതൃത്വത്തിലുള്ള ശ്രീകാര്യം പൊലീസ് സംഘം ഇവരെക്കണ്ട് ജീപ്പ് നിർത്തി ചോദ്യങ്ങൾ ചോദിച്ചു. ഗർഭിണിയാണെന്നും ക്ഷീണം തോന്നിയതുകൊണ്ട് ഇരുന്നതാണെന്നും യുവതി പൊലീസിനോടു പറഞ്ഞു. മദ്യപിച്ചെന്നാരോപിച്ച് ഭർത്താവിനെ പൊലീസ് ജീപ്പിൽ പിടിച്ചുകയറ്റി. ഇതിനടുത്ത് കളികളിൽ ഏർപ്പെട്ടിരുന്ന യുവാക്കൾ യുവതിയുടെ നിലവിളി കേട്ട് എത്തി. ഭർത്താവ് മദ്യലഹരിയിലാണെന്നും അതുകൊണ്ട് ഇവരെ കസ്റ്റഡിയിലെടുക്കുന്നുവെന്നും പൊലീസ് പറഞ്ഞു. തനിക്ക് ജീപ്പിൽ കയറാൻ പേടിയാണെന്നും ഗർഭിണിയായതിനാൽ ജീപ്പിന്റെ ഇടുങ്ങിയ സീറ്റിൽ ഇരിക്കാൻ പ്രയാസമാണെന്നും യുവതി പറഞ്ഞു. വനിതാ പൊലീസില്ലാതെ യുവതിയെ ജീപ്പിൽ കൊണ്ടുപോകുന്നതിനെ നാട്ടുകാർ എതിർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP