Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എടി ആശുപത്രിയിൽ ഗർഭിണി മരിച്ചു; ചികിത്സ വൈകിയതിനെ തുടർന്നെന്ന് ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും ആശുപത്രി ഉപരോധിച്ചു; അന്വേഷണത്തിന് ഉത്തരവ്

എസ്എടി ആശുപത്രിയിൽ ഗർഭിണി മരിച്ചു; ചികിത്സ വൈകിയതിനെ തുടർന്നെന്ന് ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും ആശുപത്രി ഉപരോധിച്ചു; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണി മരിച്ചു. ഉച്ചക്കട സ്വദേശി അജിയുടെ ഭാര്യ ശ്യാമയാണ് മരിച്ചത്. ചികിത്സ വൈകിയതിനാലാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാർ ആശുപത്രി ഉപരോധിച്ചു.

മരണം സംഭവിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ആശുപത്രി അധികൃതർ വിവരം അറിയിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. വി ശിവൻകുട്ടി എംഎൽഎ, ടി എൻ സീമ എംപി എന്നിവരുൾപ്പെടെയുള്ളവരും ആശുപത്രി ഉപരോധത്തിന് എത്തിയതോടെ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.

ശ്യാമയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി ഡോക്ടർമാർ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ദിവസങ്ങൾ വൈകിയതോടെ ബന്ധുക്കൾ സിസേറിയന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ സമ്മതിച്ചില്ല. പിന്നീട് മരണവാർത്തയാണ് അധികൃതർ പറയുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ചികിൽസയെക്കുറിച്ച് പരാതി പറയുന്നവരോട് ഡോക്ടർമാരടക്കം വൈരാഗ്യത്തോടെ പെരുമാറിയെന്നും ബന്ധുക്കൾ പറഞ്ഞു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണം സംബന്ധിച്ച് വിശദറിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യമന്ത്രി വി എസ്.ശിവകുമാർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP