Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്തെ പ്രശ്‌നങ്ങൾ പറയാതെ പറഞ്ഞു രാഷ്ട്രപതി; കേരളത്തിന്റെ സഹിഷ്ണുത രാജ്യത്തിനു മാതൃക; എല്ലാ പാരമ്പര്യവും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ ചരിത്രമെന്നും പ്രണബ്

രാജ്യത്തെ പ്രശ്‌നങ്ങൾ പറയാതെ പറഞ്ഞു രാഷ്ട്രപതി; കേരളത്തിന്റെ സഹിഷ്ണുത രാജ്യത്തിനു മാതൃക; എല്ലാ പാരമ്പര്യവും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ ചരിത്രമെന്നും പ്രണബ്

കൊടുങ്ങല്ലൂർ: ജെഎൻയു-രോഹിത് വെമുല ഉൾപ്പെടെ രാജ്യത്ത് ഏറെ ചർച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചു പറയാതെ പറഞ്ഞു രാഷ്ട്രപതി പ്രണബ് മുഖർജി. എല്ലാ പാരമ്പര്യവും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ ചരിത്രമെന്നും കേരളത്തിന്റെ സഹിഷ്ണുത രാജ്യത്തിനു മാതൃകയാണെന്നും പ്രണബ് പറഞ്ഞു.

കൊടുങ്ങല്ലൂർ മുസരിസ് പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

കേരളത്തിന്റെ സഹിഷ്ണുത രാജ്യത്തിന് മാതൃകയാണന്ന് രാഷ്ട്രപതി വ്യക്തമാക്കി. എല്ലാ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ ചരിത്രം. കേരളത്തിലെ വിവിധ മതങ്ങളുടെയും ജാതികളുടെയും സമന്വയം കൂടിയാണ് മുസരിസ് പൈതൃക പദ്ധതി. സാമുദായിക സൗഹൃദത്തോടെ കഴിയുന്ന കേരളത്തിലെ ജനങ്ങളുടെ പൈതൃകം കൂടിയാണ് അത് വ്യസ്തമാക്കുന്നത്. പരസ്പര ബഹുമാനം, മറ്റു മതങ്ങളെ ബഹുമാനിക്കൽ, വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കൽ തുടങ്ങിയ കാര്യങ്ങളാണ് മുസരിസ് പദ്ധതിയിലൂടെ വെളിവാകുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 94 കോടി രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. പദ്ധതിയിൽ 29 മ്യൂസിയങ്ങളും പാലിയം പാലസ്, നാല്‌കെട്ട്, പറവൂർ ചേന്ദമംഗലം സിനഗോഗ്, കോട്ടപ്പുറം കോട്ട, ഗോതുരുത്ത് ചവിട്ടുനാടക കേന്ദ്രം തുടങ്ങിയ പൈതൃക കേന്ദ്രങ്ങളും ഉൾപ്പെടുത്തും. ഉദ്ഘാടന ചടങ്ങിൽ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാർ, എംഎൽഎമാർ തുടങ്ങി പ്രമുഖർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP