Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിനാലെ സന്ദർശിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്തുന്നു; വ്യാഴാഴ്ച ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെമിനാർ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും; ആസ്പിൻവാൾ ഹൗസിലെ പ്രദർശനങ്ങൾ കാണും

ബിനാലെ സന്ദർശിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്തുന്നു; വ്യാഴാഴ്ച ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെമിനാർ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും; ആസ്പിൻവാൾ ഹൗസിലെ പ്രദർശനങ്ങൾ കാണും

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സമകാലിക കലാ എക്‌സിബിഷനായ കൊച്ചി- മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് രാഷ്ട്രപതി പ്രണബ് മുഖർജി വ്യാഴാഴ്ച സന്ദർശിക്കും. കൊച്ചി ബിനാലെയുടെ മൂന്നാം പതിപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ആദ്യമായാണ് രാഷ്ട്രപതി ബിനാലെ സന്ദർശിക്കുന്നത്. ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെമിനാർ ഫോർട്ട്‌കൊച്ചി കബ്രാൾ യാർഡിൽ വൈകിട്ട് നാലിന് രാഷ്ട്രപതി ഉദ്ഘാടനംചെയ്യും. ആസ്പിൻവാൾ ഹൗസിലെ ബിനാലെ പ്രദർശനങ്ങളും രാഷ്ട്രപതി കാണും.

ഗവർണർ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ചടങ്ങിൽ സംസാരിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം പറയും. സുസ്ഥിര സാംസ്‌കാരിക നിർമ്മിതിയുടെ പ്രാധാന്യം എന്നതാണ് സെമിനാർ വിഷയം. അശോക് വാജ്‌പേയി, റിയാസ് കോമു, കെ സച്ചിദാനന്ദൻ എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. പ്രൊഫ. എം വി നാരായണൻ മോഡറേറ്ററാകും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബിനാലെ വേദികളായ ഫോർട്ട്‌കൊച്ചി ആസ്പിൻവാൾ ഹൗസ്, കബ്രാൾ യാർഡ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ മറ്റു ബിനാലെ വേദികളിൽ അന്നേദിവസം എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.

മാർച്ച് 29നാണ് ബിനാലെ അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP