Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വയോധികയായ ക്ഷേത്രജീവനക്കാരിയെ പീഡിപ്പിച്ച ഇരുപതുകാരനായ ശാന്തിക്കാരൻ അറസ്റ്റിൽ; പീഡനം നടത്തിയത് പൂജാരി അവധിയിലായപ്പോൾ മുട്ടുശാന്തിക്ക് എത്തിയ യുവാവ്; സംഭവം പുറത്തായത് മാനസിക സംഘർഷത്തിലായ വയോധിക ഡോക്ടറെ വിവരം അറിയിച്ചതോടെ

വയോധികയായ ക്ഷേത്രജീവനക്കാരിയെ പീഡിപ്പിച്ച ഇരുപതുകാരനായ ശാന്തിക്കാരൻ അറസ്റ്റിൽ; പീഡനം നടത്തിയത് പൂജാരി അവധിയിലായപ്പോൾ മുട്ടുശാന്തിക്ക് എത്തിയ യുവാവ്; സംഭവം പുറത്തായത് മാനസിക സംഘർഷത്തിലായ വയോധിക ഡോക്ടറെ വിവരം അറിയിച്ചതോടെ

ചെറുതോണി: എഴുപതുകാരിയായ ക്ഷേത്ര ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരനായ ശാന്തിക്കാരനെ ഇടുക്കി പൊലീസ് അറസ്റ്റുചെയ്തു. മുണ്ടക്കയം–മടുക്ക പള്ളിക്കാട്ടിൽ വൈശാഖ് (20)ആണു അറസ്റ്റിലായത്.

പൂജാരി അവധിയായതിനാൽ ഒരു ദിവസത്തെ പൂജയ്ക്കായി എത്തിയതായിരുന്നു വൈശാഖ്. സംഭവത്തിന് ശേഷം വിധവയായ ജീവനക്കാരി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു.

തുടർന്ന് ശനിയാഴ്ച ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ ഇവർ വിവരം അറിയിച്ചു. ആശുപത്രി അധികൃതർ വനിതാ പൊലീസിനെ അറിയിക്കുകയും മൊഴിയെടുത്ത ശേഷം സിഐയ്ക്ക് കേസ് കൈമാറുകയും ചെയ്തു.

ഞായറാഴ്ച പുലർച്ചെ മുണ്ടക്കയത്തെ വീട്ടിൽ നിന്നാണു വൈശാഖിനെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാൻഡ ചെയ്തു. ഇടുക്കി സിഐ: സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP