Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഞ്ചേരിയിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ; അറസ്റ്റിലായത് എസ്ഡിപിഐ പ്രവർത്തകൻ അബ്ദുൾ മുനീർ; ആക്രമണം ഹർത്താൽ ദിനത്തിൽ എസ്ഡിപിഐ പ്രവർത്തകനെ ആക്രമിച്ചതിന്റെ പ്രതികാരമെന്ന് സൂചന

മഞ്ചേരിയിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ; അറസ്റ്റിലായത് എസ്ഡിപിഐ പ്രവർത്തകൻ അബ്ദുൾ മുനീർ; ആക്രമണം ഹർത്താൽ ദിനത്തിൽ എസ്ഡിപിഐ പ്രവർത്തകനെ ആക്രമിച്ചതിന്റെ പ്രതികാരമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

മഞ്ചേരി: മഞ്ചേരി പയ്യനാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. എസ്ഡിപിഐ പ്രവർത്തകനും പയ്യനാട് സ്വദേശിയുമായ അബ്ദുൾ മുനീറാണ് പിടിയിലായത്. മഞ്ചേരി ആർഎസ്എസ് ഖണ്ഡ് കാര്യവാഹക് കറുത്തേടത്ത് അഭിലാഷിന്റെ സഹോദരൻ മഞ്ചേരി മുൻ നഗര ശാരീരിക് ശിക്ഷക് അർജുനാ(25)ണ് വെട്ടേറ്റത്. സംഭവത്തിനു ശേഷം ഒരു ബൈക്ക് ഉപേക്ഷിച്ചാണ് സംഘം കടന്നത്.

മഞ്ചേരി സി ഐ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ദുൾ മുനീറിനെ അറസ്റ്റ് ചെയ്തത്. ആർഎസ്എസ് പ്രവർത്തകനായ അർജുനെ ജനുവരിയിലാണ്് ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന അർജ്ജുനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

കേസിൽ എസ്ഡിപിഐ പ്രവത്തകരായ പൊടുവണ്ണിക്കൽ അബ്ദുൾ അസീസ്, മഞ്ചേരി മുള്ളമ്പാറ സ്വദേശി മുഹമ്മദ് അസ്‌ലം, പാപ്പിനിപ്പാറ സ്വദേശി വി അഷ്‌റഫ് എന്നിവരെ പൊലീസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അർജുനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

പയ്യനാടും പരിസരങ്ങളിലും ഇൻഡസ്ട്രീയൽ ജോലി ചെയ്തു വരികയായിരുന്നു.ഹർത്താൽ ദിവസത്തിൽ ഇവിടെ എസ്ഡിപിഐ പ്രവർത്തകന് നേരെ വധശ്രമം ഉണ്ടായിരുന്നു. മഞ്ചേരി കിഴക്കേത്തല സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ തോട്ടംപള്ളി സൈദലവിയെയാണ് ആർഎസ്എസുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. മ

ഞ്ചേരി പാണ്ടിക്കാട് റോഡിലെ ചെങ്ങണയിൽ വാനിലും ബൈക്കിലുമായെത്തിയ സംഘം സൈലതവി സഞ്ചരിച്ചിരുന്ന ബൈക്കിന് കുറകെയിട്ട് വാള് കൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്ക് ഹെൽമറ്റുണ്ടായിരുന്നതിനാൽ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. തുടർന്ന് വാൾ പിടിച്ചുവാങ്ങി ശക്തമായി പ്രതിരോധിച്ചതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP