Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വകാര്യ ബസുകൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്

സ്വകാര്യ ബസുകൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്

തിരുവനന്തപുരം: നാളെ തുടങ്ങാനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ബസുടമകൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 2006ൽ നിലവിലുള്ള ബസ്സുകളുടെ പെർമിറ്റ് നിലനിർത്തി ദേശീയവത്കരണം നടപ്പാക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം.

സുപ്രീംകോടതിയും ഇതേ നിർദേശമാണ് നൽകിയത്. 2009ൽ അതിനു വിരുദ്ധമായി കെഎസ്ആർടിസിക്ക് ഇഷ്ടമുള്ള പെർമിറ്റുകൾ ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി. ഇതിനെതിരെ സ്വകാര്യബസ്സുടമകൾ സ്‌റ്റേ വാങ്ങി. എന്നാൽ, പിന്നീട് സർക്കാർ തീരുമാനത്തെ ഹൈക്കോടതി ശരിവച്ചതോടെ സ്വകാര്യബസ്സുകളുടെ പെർമിറ്റ് പുതുക്കിക്കിട്ടാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് പെർമിറ്റ് നിലനിർത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യബസ്സുകൾ സമരത്തിനിറങ്ങിയത്.

31 റൂട്ടുകളിൽ സർവീസ് നടത്തുന്ന 1200 ഓളം സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ തീരുന്ന മുറയ്ക്ക് അവ കെ.എസ്.ആർ.ടി.സിക്ക് നൽകാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്താൻ തീരുമാനിച്ചത്. ജൂലായ് ഒന്നു മുതൽ അനിശ്ചിതകാല സമരവും നടത്താനായിരുന്നു ഓർഗനൈസേഷന്റെ തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP