Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിൽ 20 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ് സുഹാസ് നടത്തിയ ചർച്ചയിൽ; വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് അധികൃതരുടെ ഉറപ്പ്; വൈറ്റില അണ്ടർ പാസിലൂടെ ബസുകൾ കടത്തിവിട്ട് ചെറുവാഹനങ്ങൾ വഴിതിരിച്ചുവിട്ടേക്കും

കൊച്ചിയിൽ 20 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ് സുഹാസ് നടത്തിയ ചർച്ചയിൽ; വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് അധികൃതരുടെ ഉറപ്പ്; വൈറ്റില അണ്ടർ പാസിലൂടെ ബസുകൾ കടത്തിവിട്ട് ചെറുവാഹനങ്ങൾ വഴിതിരിച്ചുവിട്ടേക്കും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; എറണാകുളം ജില്ലയിൽ ഈ മാസം നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ് സുഹാസ് നടത്തിയ ചർച്ചയിലാണ് തീരുമാനം. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാകുമെന്നതിനാൽ പണിമുടക്കിൽ നിന്ന് പിന്തിരിയാൻ ജില്ലാ കളക്ടർ യോഗത്തിൽ സ്വകാര്യ ബസുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെടുകയായിരുന്നു.

സെപ്റ്റംബർ 20 മുതൽ നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്. വൈറ്റിലയിൽ ബസുകളുടെ ഗതാഗത ക്രമീകരണത്തിലും സ്വകാര്യ ബസുകളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നതിലും പ്രതിഷേധിച്ചാണ് ബസുടമകൾ പണിമുടക്കിന് നോട്ടീസ് നൽകിയിരുന്നത്.വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാർഗ്ഗങ്ങൾ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി പൂങ്കുഴലി, എസിപി ഫ്രാൻസിസ് ഷെൽബി, ആർടിഒ കെ മനോജ് കുമാർ തുടങ്ങിയവരുമായി ജില്ലാ കളക്ടർ ചർച്ച ചെയ്തു. വൈറ്റില അണ്ടർ പാസിലൂടെ ബസുകൾ കടത്തിവിടുകയും ചെറുവാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യുക, ബൈപ്പാസിന് പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിലെ തടസങ്ങൾ നീക്കി ഗതാഗത യോഗ്യമാക്കുക എന്നീ സാധ്യതകളാണ് പരിശോധിച്ചത്.

സർവീസ് റോഡിലെ തടസം നീക്കാൻ നാഷണൽ ഹൈവേ അഥോറിറ്റിയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടർപാസിലൂടെ ബസുകൾ കടത്തിവിടുന്നതിന്റെ ആവശ്യകത ഡിസിപിയുമായും കളക്ടർ ചർച്ച ചെയ്തു. ഇതുപ്രകാരം ഒരാഴ്ചയ്ക്കകം ആ റോഡ് ഗതാഗതയോഗ്യമാക്കാൻ കൊച്ചി കോർപ്പറേഷൻ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP