Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതിനുള്ള മാനദണ്ഡം പുതുക്കുക; മിനിമം ചാർജ് വർധിപ്പിക്കണമെന്നാവശ്യം ശക്തം; സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകൾ പണിമുടക്കും

വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതിനുള്ള മാനദണ്ഡം പുതുക്കുക; മിനിമം ചാർജ് വർധിപ്പിക്കണമെന്നാവശ്യം ശക്തം; സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകൾ പണിമുടക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകൾ പണിമുടക്കും. ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്തസമരസമിതിയുടേതാണ് തീരുമാനം. മിനിമം ബസ് ചാർജ് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ പ്രധാനമായും ഉന്നയിക്കുന്നത്. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നത്.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കി വർധിപ്പിക്കണമെന്നാണ് ബസ് ഉടമകൾ പറയുന്നത്. സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും കിലോമീറ്റർ ചാർജ് 90 പൈസയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്കെന്ന് ബസ് ഉടമകൾ പറഞ്ഞു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP