Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാറിൽ നിന്ന് ലഭിക്കാനുള്ളത് നൂറുകോടിയോളം രൂപ; സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ സൗജന്യ ചികിത്സാ പദ്ധതികളിൽ നിന്നും പിന്മാറുന്നു: കാരുണ്യ, ഇഎസ്ഐ, ആർഎസ്ബിവൈ പദ്ധതികളുടെ ആനുകൂല്യം ഏപ്രിൽ ഒന്നു മുതൽ സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിക്കില്ല

സർക്കാറിൽ നിന്ന് ലഭിക്കാനുള്ളത് നൂറുകോടിയോളം രൂപ; സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ സൗജന്യ ചികിത്സാ പദ്ധതികളിൽ നിന്നും പിന്മാറുന്നു: കാരുണ്യ, ഇഎസ്ഐ, ആർഎസ്ബിവൈ പദ്ധതികളുടെ ആനുകൂല്യം ഏപ്രിൽ ഒന്നു മുതൽ സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിക്കില്ല

കൊച്ചി: സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് കോടികളുടെ കിട്ടാക്കടം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ സൗജന്യ ചികിത്സാ പദ്ധതികളിൽ നിന്നും പിന്മാറുന്നു. ആരോഗ്യരക്ഷാ പദ്ധതികളുടെ ഭാഗമായി സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നൽകേണ്ട തുക കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് നടപടി.

ഇനി മുതൽ പാവപ്പെട്ട ജനങ്ങൾക്ക് ഏറെ ഉപകാര പ്രധമായിരുന്ന കാരുണ്യ, ഇഎസ്ഐ, ആർഎസ്ബിവൈ പദ്ധതികൾ സ്വകാര്യ ആശുപത്രികൾ മുഖേന ലഭിച്ചേക്കില്ല. കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് സർക്കാർ വരുത്തിയിരിക്കുന്നതെന്നും അതിനാലാണ് സൗജന്യ ചികിത്സാ പദ്ധതികളിൽ നിന്ന് പിന്മാറുന്നതെന്നും സ്വകാര്യ ആശുപത്രി മനേജ്മെന്റ് അസോസിയേഷൻ പറയുന്നു.

100 കോടിയോളം രൂപയാണ് ഈ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കാനുള്ളതെന്ന് ഇവർ പറയുന്നു. സംസ്ഥാനത്ത് ഉടനീളമുള്ള 960 ഓളം സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ ചേർന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സൗജന്യ പദ്ധതികൾ ഏപ്രിൽ ഒന്നുമുതൽ പൊതുജനങ്ങൾക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് ലഭിക്കില്ലെന്നാണ് മാനേജ്മെന്റുകൾ പറയുന്നത്.

അതേസമയം സർക്കാരിൽ നിന്നും കിട്ടാക്കടമായി കിടക്കുന്ന കോടികൾ ലഭിക്കുന്ന മുറയ്ക്ക് ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും ആശുപത്രി മാനേജ്‌മെന്റുകൾ അറിയിച്ചു.

മാത്രമല്ല അശാസ്ത്രീയമായ ശമ്പള വർധനവ്, സർക്കാർ ഫീസുകളിലുള്ള വർധനവ്, ജിഎസ്ടി തുടങ്ങിയ കാരണങ്ങളും നിലപാട് മാറ്റത്തിനായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല സർക്കാർ കൊണ്ടുവരാൻ പോകുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ പത്രക്കുറിപ്പിൽ പറയുന്നു. മാത്രമല്ല കുടിശ്ശിക നേടിയെടുക്കുന്നതിനായി സർക്കാരിനെതിരെ നിയമനടപടി ആരംഭിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP