Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ വിളിച്ചു വരുത്താൻ തീരുമാനം; മറ്റന്നാൾ നോട്ടീസ് അയയ്ക്കും; അന്വേഷണ സംഘത്തിന്റെ യോഗം നാളെ കൊച്ചിയിൽ വച്ച്; ചോദ്യം ചെയ്യൽ ഏറ്റുമാനൂരിൽ വച്ച് നടത്തുമെന്നും സൂചന

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ വിളിച്ചു വരുത്താൻ തീരുമാനം; മറ്റന്നാൾ നോട്ടീസ് അയയ്ക്കും; അന്വേഷണ സംഘത്തിന്റെ യോഗം നാളെ കൊച്ചിയിൽ വച്ച്; ചോദ്യം ചെയ്യൽ ഏറ്റുമാനൂരിൽ വച്ച് നടത്തുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ വിളിച്ച് വരുത്താൻ തീരുമാനം. അന്വേഷണ സംഘം ബിഷപ്പിന് നോട്ടീസ് അയയ്ക്കും. കേസ് അന്വേഷിക്കുന്ന സംഘം നാളെ കൊച്ചിയിൽ വച്ച് യോഗം ചേരാനും തീരുമാനമായി. ബിഷപ്പിനെ ഏറ്റുമാനൂരിൽ വച്ച് ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ബിഷപ്പിനെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ വീണ്ടും രംഗത്തെത്തിയിരുന്നു. മാത്രമല്ല ബിഷപ്പിനെതിരായ ആരോപണങ്ങൾ നിരത്തി ഇവർ വത്തിക്കാൻ പ്രതിനിധിക്ക് കത്തും അയക്കുകയുണ്ടായി.

ഗുരുതര ആരോപണങ്ങളാണ് മിഷണറീസ് ഓഫ് ജീസസ് സഭക്കെതിരെയും ഫ്രാങ്കോക്കെതിരെയും അവർ കത്തിൽ ഉന്നയിച്ചിരിക്കുന്നത്. താൻ ബിഷപ്പിനാൽ പീഡിപ്പിക്കപ്പെട്ടു എന്ന് ആവർത്തിച്ച കന്യാസ്ത്രീ കൂടുതൽ കന്യാസ്ത്രീകളെ ബിഷപ്പ് ദുരുപയോഗപ്പെടുത്തിയെന്നും കത്തിൽ വെളിപ്പെടുത്തി.കന്യാസ്ത്രീകൾക്ക് സഭ നീതി നൽകുന്നില്ലെന്നും ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കത്തിൽ കുറ്റപ്പെടുത്തി. ഈ മാസം എട്ടാം തീയ്യതിയാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകൾക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്.

തന്റെ രാഷ്ട്രീയ സ്വാധീനവും സഭയിലെ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും തന്നെ പ്രതിക്കൂട്ടിൽ നിർത്താനുമാണ് ജലന്ധർ ബിഷപ്പ് ശ്രമിക്കുന്നതെന്നും കന്യാസ്ത്രീ കുറ്റപ്പെടുന്നു. കേസ് ഒതുക്കാനായാ പത്തേക്കർ സ്ഥലവും വാഗ്ദാനം ചെയ്തതും കത്തിൽ പറയുന്നു.സഭയ്ക്ക് കീഴിലുള്ള കന്യാസ്ത്രീകൾക്ക് മേൽ ബിഷപ്പ് ഫ്രാങ്കോയുടെ കഴുകൻ കണ്ണുകൾ പതിച്ചിരിക്കയാണെന്നും ഇരയാക്കപ്പെട്ട കന്യാസ്ത്രീ കത്തിൽ പറയുന്നു. ആകർഷണം തോന്നുന്ന കന്യാസ്ത്രീകളെ നിർബന്ധിച്ചോ ബലഹീനതകൾ മുതലെടുത്തോ കെണിയിൽ വീഴ്‌ത്തുന്നതാണ് ഫ്രാങ്കോയുടെ പരിപാടി.

ബിഷപ്പിന്റെ പേരിൽ ഇതിന് മുമ്പും മറ്റ് പലരും പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി നൽകുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്‌നത്തെത്തുടർന്ന് മിഷണറീസ് ഓഫ് ജീസസിൽ നിന്ന് അഞ്ച് വർഷത്തിനിടെ 20 കന്യാസ്ത്രീകൾ പിരിഞ്ഞ് പോയിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൽ ബിഷപ്പിന്റെ ഭാഗത്തു നിന്നും പതിവായി ഉണ്ടാകുന്നതാണെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP