Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടുപൊളിപ്പൻ സിനിമകൾ ചെയ്താലേ സ്റ്റാൻഡ് അപ്പ് പോലുള്ള സിനിമകൾ ഉണ്ടാവുകയുള്ളൂ എന്ന് ബി ഉണ്ണികൃഷ്ണൻ; നിർമ്മാതാവിന്റെ പ്രതികരണം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ

തട്ടുപൊളിപ്പൻ സിനിമകൾ ചെയ്താലേ സ്റ്റാൻഡ് അപ്പ് പോലുള്ള സിനിമകൾ ഉണ്ടാവുകയുള്ളൂ എന്ന് ബി ഉണ്ണികൃഷ്ണൻ; നിർമ്മാതാവിന്റെ പ്രതികരണം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

തട്ടുപൊളിപ്പൻ സിനിമകൾ ചെയ്താലേ സ്റ്റാൻഡ് അപ്പ് പോലുള്ള സിനിമകൾ ഉണ്ടാവുകയുള്ളൂവെന്ന് ബി. ഉണ്ണികൃഷ്ണൻ. ഓരോ സംരഭങ്ങൾക്കും അടിത്തറയായി വരുന്നത് മൂലധനമാണ്. താൻ മാടമ്പിയും പ്രമാണിയും പോലുള്ള ചിത്രങ്ങൾ ചെയ്തുണ്ടാക്കിയ പണവും ആന്റോ ജോസഫ് മമ്മൂക്കയെ വച്ചെടുത്ത ഗാനഗന്ധർവ്വന്റെയുമൊക്കെ പൈസ തന്നെയാണ് ഇതിലേക്ക് വന്നിരിക്കുന്നതെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു ബി.ഉണ്ണികൃഷ്ണന്റെ പ്രതികരണം.

അർത്ഥവത്തായ സംവാദത്തിലും സൗഹൃദത്തിലും മാത്രമാണ് സിനിമയ്ക്കുള്ളിലെ രാഷ്ട്രീയ കൂട്ടായമകൾക്ക് തമ്മിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയു എന്ന ബോധ്യം എനിക്കും വിധു വിൻസന്റിനുമുണ്ട്. ആ ബോധ്യത്തിന്റെ തുടർച്ചയായിട്ടാണ് വിധു വിൻസെന്റിനോട് ചിത്രം നിങ്ങളുടെ അടുത്ത ചിത്രം നിർമ്മിക്കട്ടെയെന്ന് ചോദിച്ചത്. സന്തോഷം എന്ന് പറഞ്ഞ നിമിഷം ഞങ്ങൾ വിധുവിനോട് കടപ്പെട്ടിരിക്കുന്നു. കാരണം കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി സ്റ്റാൻഡ് അപ്പിനെ കാണുന്നുവെന്നും' ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ എല്ലാവരും പൊളിറ്റിക്കൽ കറക്ടാണോ എന്നാണ് ചോദിക്കുന്നത്. തന്റെ പരിമിതമായ സൈദ്ധാന്തിക ജ്ഞാനത്തിൽ മനസിലാക്കുന്നത് ഒരാൾക്ക് ഒരിക്കലും പൊളിറ്റിക്കലി കറക്ടാകാൻ സാധിക്കില്ലെന്നാണെന്ന് ബി. ഉണ്ണികൃഷണൻ പറഞ്ഞു. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാൻ ഹോളിന് ശേഷം വിധു വിൻസെന്റ് സംവിധാനം ചിത്രമാണ് മാൻ ഹോൾ.

ചെറിയ സമയം കൊണ്ട് മോളിവുഡിൽ സ്വന്തം ഇടം കണ്ടെത്തിയ യുവ നടിമാരായ നിമിഷ സജയനും രജിഷ വിജയനും. ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. കോമേഡിയനായ കീർത്തന എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. കീർത്തനയുടേയും സുഹൃത്തുക്കളുടേയും ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്ന പോകുന്നത്. നിമിഷ സജയൻ, രജിഷ വിജയൻ എന്നിവർക്കൊപ്പം അർജുൻ അശോകൻ, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താർ സേഠ്, സജിത മഠത്തിൽ, ജോളി ചിറയത്ത്, രാജേഷ് ശർമ്മ, സുനിൽ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബിലു പത്മിനി നാരായണൻ ഗാനരചനയും വർക്കി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈനർ രംഗനാഥ് രവിയടക്കം സംസ്ഥാന സിനിമാ അവാർഡ് നേടിയ അഞ്ച് പേർ ഒന്നിക്കുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്പ്. നവംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP