Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദിലീപിനെ പ്രതിരോധിച്ച് നിർമ്മാതാക്കൾ; ദിലീപിനെതിരായ നീക്കത്തിനു പിന്നിൽ തിയേറ്റർ സമരവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന; നയൻതാരയുടെ ഡ്രൈവർ അവരുടെ സ്വകാര്യ കാര്യമെന്നും തങ്ങൾക്ക് മാറ്റാൻ ആവശ്യപ്പെടാനാവില്ലെന്നും നിർമ്മാതാക്കൾ

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദിലീപിനെ പ്രതിരോധിച്ച് നിർമ്മാതാക്കൾ; ദിലീപിനെതിരായ നീക്കത്തിനു പിന്നിൽ തിയേറ്റർ സമരവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന; നയൻതാരയുടെ ഡ്രൈവർ അവരുടെ സ്വകാര്യ കാര്യമെന്നും തങ്ങൾക്ക് മാറ്റാൻ ആവശ്യപ്പെടാനാവില്ലെന്നും നിർമ്മാതാക്കൾ

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ സംഭവവത്തിൽ നടൻ ദിലീപിനെ പ്രതിരോധിച്ച് സിനിമാ നിർമ്മാതാക്കൾ രംഗത്ത്. ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമം നടക്കുന്നതായി നിർമ്മാതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ ദിലീപിന് പൂർണ്ണ പിന്തുണ നൽകുന്നതായും സംഭവത്തിൽ ഒരാളെ വേട്ടായടാനുള്ള നീക്കം ചെറുക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

കൊച്ചിയിൽ ഫിലിം ചേംബറിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമ്മാതാക്കൾ. സംഭവം ഒരാളിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. തിയേറ്റർ ഉടമകളുടെ സമരത്തിനു ശേഷം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് ദിലീപിനെതിരെ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു.

സിനിമയിൽ ഇനി ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉണ്ടാകില്ലെന്ന് ഉറപ്പുതരുന്നു. ഡ്രൈവർ സ്ഥാനത്തേക്കടക്കമുള്ള നിയമനങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും നിർമ്മാതാക്കൾ പറഞ്ഞു.

നയൻതാരയുടെ ഡ്രൈവർ അവരുടെ സ്വകാര്യ കാര്യമാണെന്നും പേഴ്സണൽ ഡ്രൈവറെ മാറ്റാൻ ഞങ്ങൾക്ക് ആവശ്യപ്പെടാൻ സാധിക്കില്ലെന്നും നിർമ്മാതാക്കൾ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ പൾസർ സുനി നേരത്തെ മറ്റു കേസുകളിൽ പ്രതിയാണെന്ന് അറിയുന്നത് നാല് ദിവസങ്ങൾക്കു മുമ്പാണെന്നും അയാളുടെ പേര് പൾസർ സുനിയെന്ന് അറിയുന്നതു പോലും അപ്പോഴാണെന്നും നിർമ്മാതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നിർമ്മാതാക്കളായ സുരേഷ് കുമാർ, രഞ്ജിത്, സിയാദ് കോക്കർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP