Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർലമെന്റ് ആക്രമണ കേസിൽ കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും സുപ്രീം കോടതി വെറുതെ വിട്ടു; അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തി; മരണപ്പെട്ട പ്രൊഫ. എസ്.എ ആർ ഗീലാനി അനുസ്മരണം നാളെ കോഴിക്കോട്; മനുഷ്യാവകാശ പ്രവർത്തകരും സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും

പാർലമെന്റ് ആക്രമണ കേസിൽ കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും  സുപ്രീം കോടതി വെറുതെ വിട്ടു; അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ  പ്രതിഷേധിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തി; മരണപ്പെട്ട  പ്രൊഫ. എസ്.എ ആർ ഗീലാനി അനുസ്മരണം നാളെ കോഴിക്കോട്; മനുഷ്യാവകാശ പ്രവർത്തകരും സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും

ജംഷാദ് മലപ്പുറം

കോഴിക്കോട്: പാർലമെന്റ് ആക്രമണ കേസിൽ കോടതി വധശിക്ഷക്ക് വിധിച്ച ശേഷം സുപ്രീം കോടതി വെറുതെ വിട്ടശേഷം അവസാനം മരണപ്പെട്ട പ്രഫ. എസ് എ ആർ ഗീലാനിയുടെ അനുസ്മരണം കോഴിക്കോട് സംഘടിപ്പിക്കുന്നു. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് പ്രഫ. എസ് എ ആർ ഗീലാനി അനുസ്മരണം സംഘടിപ്പിക്കുന്നത്. നവംബർ രണ്ടിന് വൈകീട്ട് നാലിനു കോഴിക്കോട് മാവൂർ റോഡിലെ ഇസ് ലാമിക് യൂത്ത് സെന്റർ ഹാളിൽ നടത്തുന്ന അനുസ്മരണ യോഗത്തിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരും സാംസ്‌കാരിക നേതാക്കളുമായ എ വാസു, പ്രഫ. പി കോയ, ഗോപാൽ മേനോൻ, എൻ പി ചെക്കൂട്ടി, കെ എച്ച് നാസർ, റെനി ഐലിൻ, ടി കെ അബ്ദുസ്സമദ്, വി പി ജുമൈൽ, അബ്ദുൽ മജീദ് നദ് വി, ഷാന്റോ ലാൽ, വി എ എം അശ്‌റഫ്, കെ പി ഒ റഹ്്മത്തുല്ല തുടങ്ങിയവർ പങ്കെടുക്കും.

ഡൽഹി സർവകലാശാല പ്രൊഫസറായിരിക്കെയാണ് സയ്യിദ് അബ്ദുൾ റഹാമാൻ ഗീലാനി അന്തരിച്ചത്. 2001 പാർലമെന്റ് ആക്രമണ കേസിൽ പ്രത്യേക കോടതി ഗീലാനിക്ക് വധശിക്ഷ വിധിച്ചുവെങ്കിലും പിന്നീട് സുപ്രീം കോടതി വെറുതെ വിട്ടിരുന്നു. ഹൃദയസ്തംഭനമാണ് ഗീലവാനിയുടെ മരണകാരണമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഡൽഹി സർവകലാശാലയിലെ സാകിർ ഹുസൈൻ കോളേജിൽ അറബി അദ്ധ്യാപകനായിരുന്നു ഗിലാനി. പാർലമെന്റ് ആക്രമണ കേസിൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ഗീലാനിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് ഏറെ വിവാദമായിരുന്നു.

ജെ.എൻ.യുവിൽ സമാനമായ പരിപാടി നടന്നത് വിവാദമായി ദിവസങ്ങൾക്കകമായിരുന്നു ഇത്. തുടർന്ന് 2016 ൽ ഗീലാനിയുടെ പേരിൽ രാജ്യദ്രോഹത്തിനും കേസെടുത്തിരുന്നു.പാർലമെന്റ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ഗീലാനിയെ അറസ്റ്റുചെയ്‌തെങ്കിലും 2003 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി മതിയായ തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കി. 2005 ഓഗസ്റ്റിൽ സുപ്രീം കോടതി തീരുമാനം ശരിവെച്ചിരുന്നു. ഡൽഹി സർവകലാശാലയിലെ സാക്കിർ ഹുസൈൻ കോളജിൽ അറബി ഭാഷ അദ്ധ്യാപകനായ ഗീലാനിക്ക് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP