Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആടുവസന്ത നിയന്ത്രണ പദ്ധതി ഓഗസ്റ്റ് ആറു മുതൽ സെപ്റ്റംബർ വരെ

ആടുവസന്ത നിയന്ത്രണ പദ്ധതി ഓഗസ്റ്റ് ആറു മുതൽ സെപ്റ്റംബർ വരെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം ആടുവസന്ത നിയന്ത്രണപദ്ധതി ഓഗസ്റ്റ് ആറുമുതൽ സെപ്റ്റംബർ ആറുവരെ നടക്കും. ആടുവസന്ത ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കുന്നതും പെട്ടെന്ന് പടരുന്നതുമായ വൈറസ് രോഗമാണ്. രോഗം ബാധിച്ച മൃഗങ്ങളുടെ സമ്പർക്കം മുഖേനയും സ്രവ്യവിസർജ്ജ്യങ്ങളിലൂടെയും അവയാൽ മലിനമായ ജലം, പാത്രങ്ങൾ, തീറ്റ തുടങ്ങിയവയിലൂടെയും രോഗം പകരും.

കടുത്ത പനി, തീറ്റ മടുപ്പ്, മൂക്കൊലിപ്പ്, തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ. മൂക്കൊലിപ്പ് കട്ടിപിടിച്ച് നാസാരന്ധ്രങ്ങൾ അടയുന്നതുമൂലം ശ്വാസതടസമുണ്ടാകും. കൺദീനം മൂലം കണ്ണിമകൾ ഒട്ടിപ്പിടിക്കുകയും കണ്ണ് തുറക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. വായ, നാക്ക്, മോണകൾ തുടങ്ങിയയിടങ്ങളിൽ വ്രണങ്ങളുണ്ടാകുന്നത് മൂലം തീറ്റയെടുക്കാനും കഴിയില്ല. കടുത്ത വയറിളക്കവും രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയയും കാണാറുണ്ട്.

ആടുവസന്ത നിയന്ത്രണ പദ്ധതി സംസ്ഥാന സർക്കാരിന്റെ കേന്ദ്ര സഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നത്. ഒറ്റത്തവണ സൗജന്യ പ്രതിരോധ കുത്തിവെയ്പിലൂടെ സംസ്ഥാനത്തെ എല്ലാ ആടുകളെയും രോഗപ്രതിരോധശേഷിയുള്ളവയാക്കുകയാണ് ലക്ഷ്യം. പ്രതിരോധ കുത്തിവയ്പിനായി കർഷകർ അടുത്തുള്ള മൃഗാശുപത്രികളെയോ വെറ്ററിനറി സബ്സെന്ററുകളെയോ സമീപിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP