Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം ലീഗ്-സിപിഎം സംഘർഷം: തിരൂർ-താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ

മുസ്ലിം ലീഗ്-സിപിഎം സംഘർഷം: തിരൂർ-താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ

എംപി.റാഫി

മലപ്പുറം: തിരൂർ, താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാളെ രാവിലെ 6 മണി മുതൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ ഐ.പി.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയുടെ തീരദേശ മേഖലയായ തിരൂർ, താനൂർ പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ലീഗ് -സിപിഎം സംഘർഷം നിലനിൽക്കുന്നുണ്ട്. ഇരു പാർട്ടികളിൽപ്പെട്ട പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം വെട്ടേറ്റിരുന്നു. ഇതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ലീഗിന്റെ സ്വാധീന മേഖലയായ പറവണ്ണ ആലിൻ ചുവട്ടേക്ക് സി പി എം തിരൂർ, താനൂർ ഏരിയാ കമ്മിറ്റികൾ ഇരുഭാഗങ്ങളിൽ നിന്നായി മാർച്ച് നടത്തുമെന്ന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ മുസ്ലിം ലീഗും താനൂർ, പറവണ്ണ പ്രദേശങ്ങളിൽ പ്രതിഷേധ പരിപാടിക്ക് ആസൂത്രണം നടത്തി.

ഒരേ സമയത്തുള്ള ഇരു പാർട്ടികളുടെയും പരിപാടി വലിയ കലാപത്തിന് വഴിവെയ്ക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മലപ്പുറം എസ്‌പി നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP