Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയേയും വിശ്വാസികളേയും അപമാനിച്ചിറക്കിയ എംഎ എഞ്ചിനീയറിങ് കോളേജ് മാഗസിനെതിരെ പ്രതിഷേധം ശക്തം; മാനേജ്‌മെന്റും എഡിറ്റോറിയൽ ബോർഡും പിന്തുടരുന്നത് എസ്എഫ്‌ഐ നിലപാടെന്ന് എബിവിപി; ഗൂഢാലോചന നടത്തിയത് സ്റ്റാഫ് എഡിറ്ററും വിദ്യാർത്ഥി യൂണിയനുമെന്ന് ബിജെപി; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദിയും

ശബരിമലയേയും വിശ്വാസികളേയും അപമാനിച്ചിറക്കിയ എംഎ എഞ്ചിനീയറിങ് കോളേജ് മാഗസിനെതിരെ പ്രതിഷേധം ശക്തം; മാനേജ്‌മെന്റും  എഡിറ്റോറിയൽ ബോർഡും പിന്തുടരുന്നത് എസ്എഫ്‌ഐ നിലപാടെന്ന് എബിവിപി; ഗൂഢാലോചന നടത്തിയത് സ്റ്റാഫ് എഡിറ്ററും വിദ്യാർത്ഥി യൂണിയനുമെന്ന് ബിജെപി; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദിയും

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: ശബരിമലയെയും വിശ്വാസികളെയും അപമാനിച്ച് മാഗസിൻ ഇറക്കിയ എംഎ എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റിനെതിരെയും വിദ്യാർത്ഥിയൂണിയനെതിരെയും എബിവിപി പ്രതിഷേധിച്ചു. ശബരിമലയിൽ സ്ത്രീകൾ കയറിയതിനെ നവോത്ഥാനമായും മലകയറിയ ബിന്ദുവിനേയും കനകദുർഗ്ഗയെയും നവോത്ഥാന നായികമാരായി ഉയർത്തിക്കാട്ടുകയും സ്ത്രീകളെ അപമാനിച്ച മീശ എന്ന നോവലിനെ മഹത്വവത്കരിച്ചതിനെതിരെയുമാണ് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചത്.

പതിറ്റാണ്ടുകളുടെ ചരിത്രംപേറുന്ന കോതമംഗലത്തിന്റെയും കേരളത്തിന്റെയും വിദ്യാഭ്യാസചരിത്രത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള, ജാതി-മത-രാഷ്ട്രീയഭേദമന്യേ എല്ലാവരെയും ഒരുപോലെ പരിഗണിച്ചിട്ടുള്ള, എല്ലാവിശ്വാസങ്ങളെയും മാനിക്കുകയും ചെയ്ത, എംപി. വർഗീസ് സർ പടുത്തുയർത്തിയ ഈകലാലയത്തിന്റെ ഇപ്പോഴത്തെ മാനേജ്മെന്റും എഡിറ്റോറിയൽ ബോർഡും ശബരിമലയെയും അതിന്റെ വിശ്വാസങ്ങളെയും അപമാനിക്കുന്ന എസ്എഫ്ഐയുടെ നിലപാടാണ് ഇതിലൂടെ സ്വീകരിച്ചിരിക്കുന്നതെന്ന് എബിവിപി ആരോപിച്ചു.

കോളേജ് മാനേജ്മെന്റ് മാഗസിൻ പിൻവലിച്ച് വിശ്വാസിസമൂഹത്തോട് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപംനൽകുമെന്നും എബിവിപി അറിയിച്ചു. എബിവിപി നഗർസമിതി കൺവീനർ അച്ചു പ്രസന്നൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജോയിന്റ് കൺവീനർ സതീഷ്, ഹരി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കൂടുതൽ സംഘടനകളെ അണിനിരത്തി കോളേജിലേക്ക് മാർച്ച് നടത്തുവാൻ യോഗം തീരുമാനിച്ചു.

വിദ്യാർത്ഥി യൂണിയനും സ്റ്റാഫ് എഡിറ്ററും ഗൂഢാലോചന നടത്തി: ബിജെപി

എംഎ എഞ്ചിനിയറിങ് കോളേജ് യൂണിയന്റെ പേരിൽ പുറത്തിറക്കിയ കോളേജ് മാഗസിനിൽ ശബരിമല ശ്രീധർമ്മശാസ്താവിനെയും ഹൈന്ദവവിശ്വാസപ്രമാണങ്ങളെയും തരംതാണരീതിയിലും നീചമായിചിത്രീകരിച്ചതിലും അധിക്ഷേപിച്ചതിലും ബിജെപി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ശബരിമലയെ തകർക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ഹീനമായനീക്കങ്ങളുടെ ഭാഗമായി ഇടത്വിദ്യാർത്ഥി സംഘടനകളെയും കുട്ടിസ ഖാക്കളെയും സ്റ്റാഫ് യൂണിയനുകളുടെയും ഉപയോഗിച്ച്, സമാധാനത്തിനും മതസൗഹാർദ്ദത്തിനും പേരുകേട്ട ഒരു പ്രദേശത്തെ കലാപകലുഷിതമാക്കാൻ ശ്രമിക്കുന്നതിനുപിന്നിൽ ഗൂഢാലോചന നടന്നിട്ടുള്ളതായി ബിജെപി ആരോപിച്ചു. കാലങ്ങളായി മാർ അത്തനേഷ്യസ് കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തെ നിയന്ത്രിക്കുന്ന സ്ഥലം എംഎൽഎ അറിയാതെ ഇത്തരത്തിലുള്ള മാഗസിൻ പുറത്തിറക്കാൻ സാധിക്കില്ലെന്നും ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു.

കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിൽ മാതൃകാസ്ഥാപനമായ മാർ അത്തേനേഷ്യസ് കോളേജിനെ പല പ്രതിസന്ധി ഘട്ടങ്ങളിലും സർവ്വാത്മന പിന്തുണ നൽകിയ പരമ്പര്യമാണ് കോതമംഗലത്തെ സംഘ പരിവാർ സംഘടനകൾക്കുള്ളതെന്ന ചരിത്രം ആരും മറക്കരുതെന്നും വിഷയത്തെ ലാഘവബുദ്ധിയോടെ കണ്ടാൽ ഗു രുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും എത്രയുംവേഗം കോളേജ് അസോസിയേഷൻ ഈവിഷയത്തിൽ ഇടപെട്ട് ഗൂഢാലോചന നടത്തിയ കുറ്റവാളികളെ പുറത്തുകൊണ്ടുവന്ന് അവർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ച് മാഗസിൻ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.ടി. നടരാജൻ അദ്ധ്യക്ഷനായി. യോഗത്തിൽ ബിജെപി നേതാക്കളായ പി.പി. സജീവ്, ജയകുമാർ വെട്ടിക്കാട്, മനോജ് ഇഞ്ചുർ, എൻ.എൻ ഇളയത്, പി. ആർ. ഉണ്ണിക്കൃഷ്ണൻ, പി.കെ. ബാബു, സജീവ് എം.വി, മനോജ് കാനാട്ട് എന്നിവർ സംസാരിച്ചു.

ഹിന്ദുഐക്യവേദി പ്രതിഷേധമാർച്ച്

മാഗസിൽ സ്വാമി അയ്യപ്പനേയും, ആചാരങ്ങളേയും അധിക്ഷേപിക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് നാളെ പ്രതിഷേധമാർച്ച് നടത്തും. എസ്എഫ്ഐ ആധിപത്യമുള്ള മുഴുവൻ കോളേജുകളിലും ഇത്തരത്തിൽ ഹിന്ദുവിരുദ്ധ നീക്കങ്ങൾ നടന്നുവരികയാണ്. കോളേജ് മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും അറിഞ്ഞുകൊണ്ട് ശബരിമലക്കെതിരെ നടത്തിയ ഈനീക്കം ഹൈന്ദവ സമൂഹത്തിൽ വ്യാപക പ്രതിഷേധമുയർത്തിയിരിക്കുകയാണ്. മാഗസിൻ പിൻവലിച്ച് വിശ്വാസി സമൂഹത്തോട് മാപ്പ് പറയുവാൻ തയ്യാറകണമെന്നും അല്ലാത്തപക്ഷം സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്നും ഹിന്ദുഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി അജിത്കുമാർ അഭി പ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP