Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദിവാസി കോളനികളുടെ നടുവിലായി അനധികൃത കള്ളുഷാപ്പ് പ്രവർത്തനം; അധികൃതരെ പറ്റിച്ചത് ഗോഡോൺ കെട്ടിട നമ്പർ മറയാക്കി ഷാപ്പ് നടത്തി; ചൊക്കാട് പഞ്ചായത്തിലെ കള്ളുഷാപ്പിനെതിരെ ജനകീയ സമരം; സമ്മർദ്ദം മുറുകിയതോടെ നടപടിയുമായി പഞ്ചായത്തും

ആദിവാസി കോളനികളുടെ നടുവിലായി അനധികൃത കള്ളുഷാപ്പ് പ്രവർത്തനം; അധികൃതരെ പറ്റിച്ചത് ഗോഡോൺ കെട്ടിട നമ്പർ മറയാക്കി ഷാപ്പ് നടത്തി;  ചൊക്കാട് പഞ്ചായത്തിലെ കള്ളുഷാപ്പിനെതിരെ ജനകീയ സമരം; സമ്മർദ്ദം മുറുകിയതോടെ നടപടിയുമായി പഞ്ചായത്തും

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: നിലമ്പൂർ താലൂക്കിൽപെട്ട ചോക്കാട് പഞ്ചായത്തിലെ നാൽപത് സെന്റ് ആദിവാസികോളനിക്ക് നടുവിലായി പുതുതായി ആരംഭിച്ച കള്ളുഷാപ്പ് പ്രവർത്തിക്കുന്നത് അനധികൃതമായി. വാണിജ്യാവശ്യങ്ങൾക്കായുള്ള ഗോഡൗണിനുള്ള അനുമതിയാണ് ഷാപ്പിന്റെ കെട്ടിട നമ്പറിൽ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. ഈ അനുമതിയുടെ മറവിലാണ് ഈ കെട്ടിടത്തിൽ കള്ളുഷാപ്പ് പ്രവർത്തിക്കുന്നത്.

പഞ്ചായത്ത് രേഖകളിൽ 299 എ എന്ന നമ്പറിലുള്ള ഈ കെട്ടിടത്തിന് നൽകിയിരിക്കുന്നത് ഗോഡൗണിനുള്ള അനുമതിയാണെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. കോക്കൂത്ത് ഷരീഫ് അഹമ്മദ് എന്നയാളുടെ പേരിലാണ് കെട്ടിട നമ്പർ അനുവദിച്ചിട്ടുള്ളത്. ഈ കെട്ടിട നമ്പറിൽ ഗോഡൗണിനുള്ള അനുമതിയാണ് പഞ്ചായത്തിൽ നിന്ന് നൽകിയിട്ടുള്ളത്.

കെട്ടിട നമ്പറും പെർമിറ്റും അനുവദിച്ചതിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പഞ്ചായത്ത് സെക്രട്ടറി കള്ളുഷാപ്പിൽ പരിശോധന നടത്തി. ഗോഡൗണിനുള്ള അനുമതി മറയാക്കിക്കൊണ്ട് കള്ളുഷാപ്പ് നടത്തുന്നതിനെതിരെ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പുനൽകി. അതേ സമയം ഷാപ്പിനെതിരെ നാൽപത് സെന്റ് കോളനിവാസികൾ നടത്തിവരുന്ന സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ഷാപ്പ് പരിശോധിക്കാൻ വന്ന പഞ്ചായത്ത് സെക്രട്ടറിയുമായി സമരക്കാർ ചർച്ച നടത്തി.

രണ്ട് ദിവസത്തിനകം ഷാപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നടപടിയുണ്ടായിട്ടില്ലെങ്കിൽ സമരം പഞ്ചായത്തിന് മുന്നിലേക്ക് മാറ്റുമെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു. വ്യാജ അനുമതിയുടെ പേരിൽ സ്‌കൂളിനും ആശുപത്രിക്കും സമീപത്ത് അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പിനെതിരെ നടപടിയെടുക്കാൻ എന്താണ് തടസ്സമെന്നാണ് സമരക്കാരുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP