Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് ലീഗ് തുടങ്ങിവെച്ച സമരം ലീഗും കോൺഗ്രസും ഏറ്റെടുത്തതോടെ ജലീലിനു നേരേ വ്യാപക പ്രതിഷേധം; നാളെ മലപ്പുറത്ത് യൂത്ത് ലീഗ് കരിദിനം ആചരിക്കും; കരിങ്കൊടിയും മണ്ഡലത്തിലെ ഓഫീസിലേക്ക് മാർച്ചും പതിവാക്ക് പ്രതിപക്ഷ യുവജന സംഘടനകൾ; പ്രതിഷേധം ആളികത്തുമ്പോഴും കുലുക്കമില്ലാതെ മന്ത്രി ജലീൽ

യൂത്ത് ലീഗ് തുടങ്ങിവെച്ച സമരം ലീഗും കോൺഗ്രസും ഏറ്റെടുത്തതോടെ ജലീലിനു നേരേ വ്യാപക പ്രതിഷേധം; നാളെ മലപ്പുറത്ത് യൂത്ത് ലീഗ് കരിദിനം ആചരിക്കും; കരിങ്കൊടിയും മണ്ഡലത്തിലെ ഓഫീസിലേക്ക് മാർച്ചും പതിവാക്ക് പ്രതിപക്ഷ യുവജന സംഘടനകൾ; പ്രതിഷേധം ആളികത്തുമ്പോഴും കുലുക്കമില്ലാതെ മന്ത്രി ജലീൽ

എം പി റാഫി

മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ അകപ്പെട്ട ശേഷം തിരുവനന്തപുരത്ത് നിന്ന് നാട്ടിലേക്കും മണ്ഡലത്തിലേക്കും എത്തിയ മന്ത്രി കെ.ടി ജലീലിനു നേരെ വ്യാപക പ്രതിഷേധം. മലബാറിന്റെ വിവിധയിടങ്ങളിൽ മന്ത്രിക്കു നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി പ്രയോഗമുണ്ടായി. യൂത്ത് കോൺഗ്രസും സമരം ഏറ്റെടുത്ത് രംഗത്തെത്തിയതോടെ ബന്ധുനിയമന വിവാദം കൂടുതൽ കത്തുകയാണ്. നാളെ മലപ്പുറംത്ത് കരിദിനമായി ആചരിക്കാനും ജലീൽ രാജിവെയ്ക്കും വരെ സമര പരമ്പര നടത്താനും മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു.

യൂത്ത് ലീഗിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ മന്ത്രി ജലീലിന്റെ തവനൂർ നരിപറമ്പിലെ ഓഫീസിനു മുന്നിൽ വ്യാപക പ്രതിഷേധവും വഴിതടയലും നടന്നു. കഴിഞ്ഞ ദിവസം വിവിധ പരിപാടിക്കെത്തിയ കെടി ജലീലിനെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കോടി കാട്ടി. കോഴിക്കോട് ചേവായൂരിലും എടപ്പാൾ കണ്ടനകത്തും പരിപാടികൾക്കെത്തിയ മന്ത്രിക്കുനേരെയാണ് കരിങ്കൊടി വീശി പ്രതിഷേധമുയർന്നത്. കുറ്റിപ്പുറം മിനി പമ്പയിലെ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ 15 യുഡിഎഫ് പ്രവർത്തകെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിതൃസഹോദരന്റെ കൊച്ചു മകനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മാനേജറായി ചട്ടംലംഘിച്ച് നിയമിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തായതോടെ മന്ത്രി കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. എൽ.ഡി.എഫ് പ്രവർത്തകരും ജലീലിന്റെ നടപടിയെ ന്യായീകരിച്ചെത്തുന്നില്ല. എന്നാൽ പ്രതിഷേധം കനക്കുമ്പോഴും കൂടുതൽ വാദമുഖങ്ങളുമായി ജലീലും ബന്ധപ്പെട്ടവരും പ്രത്യക്ഷപ്പെടുകയാണ്. ഈ സാഹചര്യത്തിൽ രാജിവെയ്ക്കും വരെ പ്രതിഷേധിക്കാനാണ് യൂത്ത് ലീഗ് തീരുമാനം.

ലീഗും കോൺഗ്രസും വരുംദിവസങ്ങൾ സമരം കടുപ്പിക്കാനാണ് തീരുമാനം. ഇന്ന് ജലീലിന്റെ എടപ്പാൾ നരിപ്പറമ്പിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻര് ഡീൻകുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജലീൽ രാജിവെയ്ക്കും വരെ പ്രക്ഷോപം തുടരുമെന്നും കെ.ടി ജലീലിനെ പുറത്താക്കാത്ത മുഖ്യമന്ത്രി ഈ വിഷയത്തിൽ കൂട്ടുപ്രതിയാണെന്നും അധികാരം എന്തും ചെയ്യാനുള്ള ലൈസൻസായി ജലീൽ ദുരുപയോഗം ചെയ്യുകയാണെന്നും ജലീലിന്റെ ഓഫീസിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്ത് ഡീൻകുര്യാക്കോസ് പറഞ്ഞു. ഇന്ന് വൈകിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജലീലിന്റെ ഓഫീസിനു മുന്നിൽ ഉപവാസ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറയിച്ചു.

ജലീൽരാജിവെയ്ക്കും വരെ സമര പരമ്പര നടത്താൻ മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയും തീരുമാനിച്ചു. യൂത്ത് ലീഗ് നാളെ ജില്ലയിൽ കരിദിനെ ആചരിക്കാനും മണ്ഡലം തലങ്ങളിൽ കരിങ്കൊടി പ്രകടനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത്ലീഗിനു പിന്നാലെ മുസ്ലിംലീഗും കോൺഗ്രസും എത്തിയതോടെ വരുംദിവസങ്ങളിൽ സമരം കടുക്കും. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദും ജലീലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് മുസ്ലിംലീഗ് പ്രതീക്ഷിക്കുന്നതെന്നും ജലീൽ രാജിവെക്കുന്നത് വരെ പ്രക്ഷോപവുമായി മുന്നോട്ടു പോകുമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP