Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടലില്ലാത്ത് മലപ്പുറത്ത് നിന്നാണോ പ്രളയ സമയത്ത് രക്ഷയ്ക്ക് മത്സ്യത്തൊഴിലാളികൾ എത്തിയത്; ആലപ്പാട് സമരം മലപ്പുറംകാരുടേതെന്ന് ആക്ഷേപിച്ച മന്ത്രി ജയരാജൻ വെട്ടിലായി; മന്ത്രിക്കെതിരെ പ്രതിഷേധവുമായി മലപ്പുറത്തുകാർ

കടലില്ലാത്ത് മലപ്പുറത്ത് നിന്നാണോ പ്രളയ സമയത്ത് രക്ഷയ്ക്ക് മത്സ്യത്തൊഴിലാളികൾ എത്തിയത്; ആലപ്പാട് സമരം മലപ്പുറംകാരുടേതെന്ന് ആക്ഷേപിച്ച മന്ത്രി ജയരാജൻ വെട്ടിലായി; മന്ത്രിക്കെതിരെ പ്രതിഷേധവുമായി മലപ്പുറത്തുകാർ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ആലപ്പാട്ട് കരിമണൽഖനന വിഷയത്തിൽ മലപ്പുറത്തുകാരെ അപമാനിച്ചെന്നാരോപിച്ച് മന്ത്രി ഇ.പി. ജയരാജനെതിരേ സാമൂഹികമാധ്യമങ്ങളിൽ മലപ്പുറത്തുകാരുടെ പ്രതിഷേധം.കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മലപ്പുറത്തുകാരും മറ്റും ചർച്ചയിൽ പങ്കെടുക്കുന്നത് എന്തിനാണെന്ന് പരിശോധിക്കണമെന്നാണ് ജയരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. പ്രസ്താവന വിവാദമാകുന്ന കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മലപ്പുറത്ത് കടലില്ല, പിന്നെയെന്തിനാ അവിടയുള്ളവർ ഇവിടെവന്ന് പ്രശ്നമുണ്ടാക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പിന്നെ താനൂരും തിരൂരുമാണ് കടലെന്നും മലപ്പുറത്തില്ലെന്നും തിരുത്തി. പ്രളയകാലത്ത് തിരൂർ, താനൂർ, പൊന്നാനി, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ സേവനത്തെ സർക്കാരിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്.

എന്നിട്ടും മലപ്പുറത്തെ കടൽ മന്ത്രി കാണാത്തതിലായിരുന്നു ചിലരുടെ രോഷം. ഇത്രയധികം എംഎ‍ൽഎമാരും എംപിമാരും ഉണ്ടായിട്ടും മലപ്പുറത്ത് ഒരു കടൽകൊണ്ടുവരാൻ ലീഗിന് കഴിഞ്ഞില്ലല്ലോ എന്ന് പരിഹസിക്കുന്നുണ്ട് ചിലർ. മുമ്പ് വി എസ്. അച്യുതാനന്ദൻ മലപ്പുറത്തിന്റെ പരീക്ഷാവിജയം കോപ്പിയടിച്ചാണെന്ന് പറഞ്ഞതും പുതിയ പ്രസ്താവനയുമായി ചേർത്തു വായിച്ചവരുമുണ്ട്. ജില്ലയെ അപമാനിക്കുന്നത് സ്ഥിരം പരിപാടിയാണെന്നാണ് ഇവരുടെ ആരോപണം. ആലപ്പാട്ടുകാരെ സഹായിച്ചതിലും പ്രളബാധിതരെ സഹായിച്ചതിലും ആക്ഷേപഹാസ്യത്തോടെ മാപ്പുചോദിക്കുന്ന മലപ്പുറത്തുകാരനും സാമൂഹികമാധ്യമങ്ങളിൽ തരംഗമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP