Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തല്ലിയോടിച്ചവരുടെ നേതാവിന് മുന്നിൽ തന്റേടത്തോടെ; ഹർത്താലിൽ മർദ്ദനമേറ്റ ഫോട്ടോഗ്രാഫറിന്റെ വായമൂടി പ്രതിഷേധം വൈറലാകുന്നു; പ്രതിഷേധം കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിൽ

തല്ലിയോടിച്ചവരുടെ നേതാവിന് മുന്നിൽ തന്റേടത്തോടെ; ഹർത്താലിൽ മർദ്ദനമേറ്റ ഫോട്ടോഗ്രാഫറിന്റെ വായമൂടി പ്രതിഷേധം വൈറലാകുന്നു; പ്രതിഷേധം കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ശബരിമലയിൽ യുവതികൾ കയറിയതിന് പിന്നാലെ ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിൽ ബിജെപി പ്രവർത്തകർ വ്യാപകമായ അക്രമണമാണ് അഴിച്ചുവിട്ടത്. പലയിടത്തും മാധ്യമ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു. അത്തരത്തിൽ ഇവരിൽ നിന്ന്
മർദ്ദനമേറ്റ ഫോട്ടോഗ്രാഫറുടെ പ്രതിഷേധം വൈറലാകുന്നു.

കൊല്ലത്തെ മംഗളം ഫോട്ടോഗ്രാഫർ ജയമോഹൻ തമ്പിയാണ് പ്രതിഷേധവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് പ്രതിഷേധിച്ചത്.കറുത്ത തുണി ഉപയോഗിച്ച് വായ മൂടിക്കെട്ടിയാണ് ജയമോഹൻ തമ്പി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഈ ഫോട്ടോ വൈറലായിക്കഴിഞ്ഞു.ഹർത്താൽ ദിനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് അടക്കം ക്രൂരമാർദ്ദനത്തിന് ഇരയാകേണ്ടിവന്നു. പയിടത്തും തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP