Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്തെ മഴക്കെടുതിയിൽ സഹായവുമായി രംഗത്തിറങ്ങണം; 'ചെറിയ സഹായവും വലിയ ആശ്വാസം'; പി.എസ് ശ്രീധരൻപിള്ള

സംസ്ഥാനത്തെ മഴക്കെടുതിയിൽ സഹായവുമായി  രംഗത്തിറങ്ങണം; 'ചെറിയ സഹായവും വലിയ ആശ്വാസം'; പി.എസ് ശ്രീധരൻപിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയെ നേരിടാൻ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് സംസ്ഥനാ അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ദുരന്തമുഖത്ത് സർക്കാർ ഏജൻസികളും സേവാ ഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനത്തിന് പിന്തുണയുമായി എല്ലാവരും പ്രവർത്തിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കിട്ടുന്ന ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്. നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങി ഏത് തരത്തിലുമുള്ള സഹായവും ആവശ്യമുള്ള സമയമാണിത്. ഇവ സമാഹരിക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കേരളത്തിനാവശ്യമായ പിന്തുണയും സഹായവും നൽകുമെന്ന കേന്ദ്ര നിലപാട് സ്വാഗതാർഹമാണ്. കേരളത്തിന് കൂടുതൽ സഹായം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. അനുഭാവപൂർവം ഇക്കാര്യം പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP