Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഎസ് സി പരീക്ഷാ തട്ടിപ്പ്: മൂന്നു പൊലീസുകാർക്കെതിരെ കൂടി കേസ്; വ്യാജരേഖ ചമച്ചതിന് പൊലീസുകാരൻ ഗോകുലിനെതിരെ പുതിയ കേസ്

പിഎസ് സി പരീക്ഷാ തട്ടിപ്പ്: മൂന്നു പൊലീസുകാർക്കെതിരെ കൂടി കേസ്; വ്യാജരേഖ ചമച്ചതിന് പൊലീസുകാരൻ ഗോകുലിനെതിരെ പുതിയ കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ മൂന്നു പൊലീസുകാർക്കെതിരെ കൂടി കേസ്. പ്രതികൾക്ക് സഹായം നൽകിയ എസ്എപി ക്യാമ്പിലെ പൊലീസുകാരായ രതീഷ് ടി.എസ്, ലാലു രാജ്, എബിൻ പ്രസാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. നസീം, ശിവരഞ്ജിത്, പ്രണവ് എന്നിവർക്ക് മൊബൈൽ വഴി ഉത്തരങ്ങൾ നൽകിയ പൊലീസുകാരൻ ഗോകുൽ വി.എമ്മിന്റെ സുഹൃത്തുക്കളാണ് ഇവർ.

വ്യാജ രേഖ ചമച്ചതിന് പൊലീസുകാരൻ ഗോകുലിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസ് എടുത്തിട്ടുണ്ട്. പരീക്ഷാസമയത്ത് ഡ്യൂട്ടിയിൽ നിന്നും അവധിയെടുത്ത് പ്രതികളെ സഹായിക്കുകയും വ്യാജരേഖ ചമച്ച് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന് കാണിക്കുകയും ചെയ്തതിനാണ് ഗോകുലിനെതിരെ പുതിയ കേസെടുത്തിരിക്കുന്നത്. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം ഒമ്പതായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP