Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് അതീവജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചപ്പോഴും ഉദ്യോഗാർത്ഥികളോട് കരുണാകാട്ടാതെ പി.എസ്.സി ; വ്യാഴായ്ച നടത്താനിരുന്ന ഡിപ്പാർട്ട്‌മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല; പലകോണിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടും പരീക്ഷ നടത്താൻ ഉറപ്പിച്ച് പി.എസ്.സി

സംസ്ഥാനത്ത് അതീവജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചപ്പോഴും ഉദ്യോഗാർത്ഥികളോട് കരുണാകാട്ടാതെ പി.എസ്.സി ; വ്യാഴായ്ച നടത്താനിരുന്ന ഡിപ്പാർട്ട്‌മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല; പലകോണിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടും പരീക്ഷ നടത്താൻ ഉറപ്പിച്ച് പി.എസ്.സി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനം മുഴുവൻ അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടും പരീക്ഷകൾ മാറ്റി വെയ്ക്കാതെ പി.എസ്.സി. വ്യാഴായ്ച നടത്തേണ്ട ഡിപ്പാർട്ട്‌മെന്റ് പരീക്ഷ മാറ്റി വെക്കുന്ന കാര്യത്തിൽ പി.എസ്.സി ഇതുവരെ അറിയിപ്പ് പുറത്തിറക്കിയിട്ടില്ല. വ്യാഴായ്ച രാവിലെ ഏഴ് മുതൽ 8: 30 വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ മാറ്റി വെയ്ക്കാത്ത സാഹചര്യത്തിൽ പ്രളയക്കെടുതിയെ അതിജീവിച്ചും ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതേണ്ട സ്ഥിതിയാണ്. അതേസമയം, സംസ്ഥാനത്തെ 14 ജില്ലകളിലെയും പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. പി.എസ്.സി പരീക്ഷ മാറ്റിവെയ്്ക്കാത്ത നടപടിയില് ഉദ്യോഗാർത്ഥികൾ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

31ന് തുടങ്ങാനിരുന്ന ഓണപ്പരീക്ഷ പോലും മാറ്റി വച്ച സാഹചര്യത്തിലാണ് ഡിപ്പാർട്ട്‌മെന്റൽ പരീക്ഷ മുടക്കം കൂടാതെ നടത്തി പിഎസ്‌സി പരീക്ഷാർഥികളെ ബുദ്ധിമുട്ടിക്കുന്നത്. ഏഴ് മണിക്ക് തുടങ്ങുന്ന പരീക്ഷയ്ക്ക് കേന്ദ്രങ്ങളിൽ നിയോഗിക്കപ്പെട്ട പി.എസ്.സി ജീവനക്കാർ ഉൾപ്പെടെയുള്ള ചുമതലക്കാർ ആറ് മണിക്കേ എത്തണം.സംസ്ഥാനത്ത് മഴ മൂലം പലജില്ലകളിലേക്കും വാഹനങ്ങൾ പോലും കടത്തിവിടാൻ കഴിയുന്നില്ല.

പാലക്കാട് ചുരമുൾപ്പെട ഭീതിയിലൈണ്. ഇടുക്കിയിലേക്ക് ഒരറിയിപ്പ് വരെ വാഹനങ്ങൾ കടത്തിവിടരുതെന്നും മുന്നറിയിപ്പ് നൽകുന്നു. പരീക്ഷകൾ നടത്തേണ്ട പല സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുകയാണ് ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെയ്ക്കാതെ നടത്താൻ തയ്യാറായി തന്നെ പി.എസ്.സി മുന്നോട്ട് പോകുന്നത്. കനത്ത മഴയിൽ ഇന്നുമാത്രം 26 മരണമാണ് രേഖപ്പെടുത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP