Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ വിജ്ഞാപനവുമായി പിഎസ്‌സി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ നാല്

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ വിജ്ഞാപനവുമായി പിഎസ്‌സി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ നാല്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസി(കെ.എ.എസ്) ലേയ്ക്കുള്ള പിഎസ്‌സിയുടെ ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ.എ.എസ് ഓഫീസർ( ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. 2019 ഡിസംബർ നാലാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നാലാം തിയതി ബുധനാഴ്ച രാത്രി 12മണി വരെയാണ് അപേക്ഷനൽകാനുള്ള സമയം. കേരള പിഎസ്‌സിയുടെ രജിസ്ട്രേഷൻ പ്രൊഫൈൽ വഴിയാണ് വഴിയാണ് അപേക്ഷിക്കേണ്ടത്.

നേരിട്ടുള്ള നിയമനത്തിന് 32 വയസും. പൊതുവിഭാഗത്തിൽ നിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസും, ഒന്നാം ഗസറ്റഡ് ഓഫീസർമാരിൽ നിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസുമാണ് ഉയർന്ന പ്രായപരിധി.

പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിൽ നടക്കും. പ്രാഥമിക പരീക്ഷയിൽ ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങൾ. മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. മുഖ്യ പരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും. അപേക്ഷ ഫീസ് ഇല്ല. വിഞ്ജാപനത്തിനൊപ്പം പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രാഥമിക പരീക്ഷ 200 മാർക്കിന് ഒഎംആർ രീതിയിലാണ്. 50 മാർക്കിന് ഭാഷാ വിഭാഗം രണ്ടാം ഭാഗത്തിൽ നടക്കും. മലയാളത്തിന് 30 മാർക്കും. ഇംഗ്ലീഷിന് 20 മാർക്കും. മുഖ്യ പരീക്ഷ വിവരണാത്മകമാണ്. 100 മാർക്ക് വീതമുള്ള മൂന്നു ഭാഗം. അഭിമുഖം 50 മാർക്കിന്. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP