Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരീക്ഷ എഴുതാതെ മുങ്ങിയാൽ ഇനി പണി കിട്ടും; അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവർക്ക് പിഴ ഏർപ്പെടുത്തുമെന്ന് പിഎസ്‌സി

പരീക്ഷ എഴുതാതെ മുങ്ങിയാൽ ഇനി പണി കിട്ടും; അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവർക്ക് പിഴ ഏർപ്പെടുത്തുമെന്ന് പിഎസ്‌സി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവർക്ക് പിഴ ഏർപ്പെടുത്തും. ചെയർമാൻ എൻ.കെ. സക്കീർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്. ഒരു അപേക്ഷകന് പരീക്ഷ നടത്താൻ 500 രൂപയാണ് പി.എസ്.സിക്ക് ചെലവ്. പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ ഈ തുക വെറുതെ പോവുകയാണ്. അതിനാണ് പിഴ ഏർപ്പെടുത്തുന്നത്.

അപേക്ഷയോടൊപ്പം 100 രൂപ കൂടി വാങ്ങും. പരീക്ഷ എഴുതിയവർക്ക് തുക തിരിച്ച് നൽകും. എഴുതുത്തവരുടെ തുക പി.എസ്. സിയിലേക്ക് വകമാറ്റും. വലിയൊരു വിഭാഗം അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്ത അവസ്ഥയാണ്. 5 ലക്ഷം പേർ അപേക്ഷിച്ച പരീക്ഷയ്ക്ക് 3 ലക്ഷം എഴുതിയ അവസ്ഥയുമുണ്ട്. പരീക്ഷയ്ക്ക് 40 ദിവസം മുമ്പ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ അവസരമുണ്ടാകും. അത് കഴിഞ്ഞാൽ ആർക്കും ഹാൾ ടിക്കറ്റ് നൽകില്ലെന്ന് ചെയർമാൻ പറഞ്ഞു.

കെ.എ.എസ് പരീക്ഷയ്ക്കുള്ള സിലബസും പരീക്ഷയുടെ ഘടനയും രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കും. മൂന്ന് സ്റ്റേജായിട്ടാണ് പരീക്ഷ. സിവിൽ സർവീസ് പരീക്ഷ പോലെ ആദ്യം പ്രിലിമിനറി പരീക്ഷ. അതിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് മെയിൻ പരീക്ഷയും ഇന്റർവ്യൂവും നടത്തും. പി.എസ്.സിയുടെ പരീക്ഷാ പരിഷ്‌കരണം കെ.എ.എസിലൂടെയാണ് നടപ്പിലാക്കുക എന്നും ചെയർമാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP