Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടിക: ഉടൻ നിയമനം നടത്താൻ പിഎസ്‌സി; ഒരാഴ്ചയ്ക്കുള്ളിൽ നിയമന ശുപാർശ

പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടിക: ഉടൻ നിയമനം നടത്താൻ പിഎസ്‌സി; ഒരാഴ്ചയ്ക്കുള്ളിൽ നിയമന ശുപാർശ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്നും ഉടൻ നിയമനം നടത്താൻ പിഎസ്‌സി തീരുമാനിച്ചു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ നിയമന ശുപാർശ നൽകും. കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയ എസ്എഫ്‌ഐ മുൻ നേതാക്കളായ മൂന്ന് പേരെ ഒഴിവാക്കി നിയമനം നൽകാമെന്ന ക്രൈംബ്രാഞ്ച് ശുപാർശ പിഎസ്‌സി അംഗീകരിക്കുകയായിരുന്നു.

കോൺസ്റ്റബിൾ പരീക്ഷയിൽ മൂന്ന് പേർ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതോടെ പരീക്ഷ തന്നെ റദ്ദാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ആദ്യ പിഎസ് സിയും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായതോടെയാണ് ശേഷിക്കുന്നവർക്ക് നിയമനം നൽകാൻ പിഎസ് സി തീരുമാനിച്ചത്.

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന നസീം, ശിവരഞ്ജിത്ത്, പി.പി.പ്രണവ് എന്നിവരാണ് പരീക്ഷയിൽ തട്ടിപ്പ് നടത്തി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയത്. കേസിൽ അറസ്റ്റിലായ മൂവരും നിലവിൽ ജാമ്യത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP