Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

കെവി തോമസിനെ കൊണ്ടുവരും മുമ്പ് സ്വന്തമായി സീറ്റ് ഒപ്പിക്കൂ; ശ്രീധരൻ പിള്ളയെ പരിഹസിച്ച് പിടി തോമസ്; ബിജെപിയിലേക്ക് പോകുന്നതിൽ പരം വിഡ്ഢിത്തം മറ്റൊന്നുമില്ലെന്നും പി ടി തോമസ്

കെവി തോമസിനെ കൊണ്ടുവരും മുമ്പ് സ്വന്തമായി സീറ്റ് ഒപ്പിക്കൂ; ശ്രീധരൻ പിള്ളയെ പരിഹസിച്ച് പിടി തോമസ്; ബിജെപിയിലേക്ക് പോകുന്നതിൽ പരം വിഡ്ഢിത്തം മറ്റൊന്നുമില്ലെന്നും പി ടി തോമസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കെതിരെ പരിഹാസവുമായി പി ടി തോമസ്. കെ വി തോമസിനെ ബിജെപിയിലേക്ക് കൊണ്ട് വരാൻ നോക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള ആദ്യം സ്വന്തമായി ഒരു സീറ്റ് സംഘടിപ്പിക്കാൻ നോക്കണമെന്നായിരുന്നു പി ടി തോമസിന്റെ പരിഹാസം.

കെ വി തോമസ് ഒരിക്കലും ഈ വിഡ്ഢിത്തത്തിന് മുതിരില്ലെന്നും ഹൈബി ഈഡന്റെ പ്രചാരണത്തിന്റെ മുഖ്യ പദവിയിൽ കെ വി തോമസ് ഉണ്ടാകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കെ വി തോമസ് ബിജെപിയിലേക്കെന്ന പ്രചാരണങ്ങൾ ശുദ്ധ അസംബന്ധമെന്നും പി ടി തോമസ് പറഞ്ഞു. കോൺഗ്രസിന്റെ ഏറ്റവും അച്ചടക്കമുള്ള നേതാക്കളിൽ ഒരാൾ ആണ് കെ വി തോമസെന്നും ബിജെപിയിലേക്ക് പോകുന്നതിൽ പരം വിഡ്ഢിത്തം മറ്റൊന്നുമില്ലെന്നും പി ടി തോമസ് പറഞ്ഞു.

കെ.വി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്സ് ശ്രമം നടത്തുന്നതിനിടെ അദ്ദേഹത്തെ ബിജെപിയിലെത്തിക്കാൻ ശ്രമം നടക്കുന്നു. അടുത്തിടെ കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് മാറിയ ടോം വടക്കനാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നാണ് സൂചന

കെവി തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കുന്നത് ആലോചിക്കണമെന്നാണ് ബിജെപിക്കകത്ത് ഇതിനോടകം നിർദ്ദേശങ്ങൾ വന്നിരുന്നു.
ഹൈബി ഈഡന് സ്ഥാനാർത്ഥിത്വം നൽകിയതിൽ കെവി തോമസ് വലിയ പ്രതിഷേധമാണ് പരസ്യമായി രേഖപ്പെടുത്തിയത്. പാർട്ടിവിട്ട് ബിജെപി.യിൽ ചേരുമോ എന്ന് ഡൽഹിയിൽ മാധ്യമങ്ങൾ തോമസിനോട് ചോദിച്ചപ്പോൾ, ഇല്ലായെന്ന വ്യക്തമായ മറുപടി കെവി തോമസിൽ നിന്ന് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP