Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് കോളജുകളിൽ പിടിഎ നിർബന്ധമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്; ഇടപെടാനാകുക ഭരണപരവും അക്കാദമികവുമായ കാര്യങ്ങളിൽ ഉൾപ്പെടെ; ഫണ്ട് പിരിക്കുന്നതിന് നിയന്ത്രണം

സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് കോളജുകളിൽ പിടിഎ നിർബന്ധമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്; ഇടപെടാനാകുക ഭരണപരവും അക്കാദമികവുമായ കാര്യങ്ങളിൽ ഉൾപ്പെടെ; ഫണ്ട് പിരിക്കുന്നതിന് നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ അദ്ധ്യാപക രക്ഷാകർത്തൃ സമിതികൾ(പിടിഎ) നിർബന്ധമാക്കി. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. സ്വകാര്യ എയ്ഡഡ് കോളജുകളുടെ പ്രവർത്തനങ്ങളിൽ അദ്ധ്യാപക -രക്ഷാകർതൃ പങ്കാളിത്തം ഇതോടെ നിയമപരമായി ഉറപ്പാക്കപ്പെടുമെന്ന് ഉത്തരവിൽ പറയുന്നു.

സർക്കാർ മാർഗനിർദ്ദേശങ്ങൾ പ്രകാരം രൂപീകരിക്കപ്പെടുന്ന പിടിഎകൾക്ക് കോളജുകളിലെ ഭരണപരവും അക്കാദമികവുമായ പ്രവർത്തനങ്ങൾ, അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ, അച്ചടക്കം ഇവ മെച്ചപ്പെടുത്തുന്നതിൽ ക്രിയാത്മകമായി ഇടപെടാനാകും. അതേസമയം, പിടിഎ ഫണ്ടിനത്തിൽ പരമാവധി ട്യൂഷൻ ഫീസിനു തുല്യമായ തുക മാത്രമേ ഇനിമുതൽ ഈടാക്കാനാകൂ.

തിരഞ്ഞെടുക്കപ്പെട്ട പൊതുഭരണ സമിതികൾ ഉൾപ്പെടുന്ന ദ്വിതല ഭരണ സംവിധാനമാകും പിടിഎകൾക്ക് ഉണ്ടാവുക. ഇവയുടെ അധ്യക്ഷൻ പ്രിൻസിപ്പൽ ആയിരിക്കും. ഭരണ സമിതിയുടെ സെക്രട്ടറി, ഖജാൻജി സ്ഥാനങ്ങൾ കോളേജിലെ സ്ഥിരാദ്ധ്യാപകരും വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ പ്രതിനിധികളും വഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP