Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻവർഷം 2641 ലക്ഷം രൂപ ലാഭത്തിലായിരുന്ന കെഎംഎംഎൽ ഇത്തവണ 2478 ലക്ഷം രൂപ നഷ്ടത്തിൽ; പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം വർദ്ധിച്ചത് ഇരട്ടിയായി; നഷ്ടക്കണക്കിൽ മുമ്പിൽ കെഎസ്ഇബിയും കെഎസ്ആർടിസിയും: ആര് ഭരിച്ചാലും പൊതുമേഖലാ സ്ഥാപനങ്ങൾ ഖജനാവ് മുടിപ്പിക്കുന്നത് എന്തുകൊണ്ട്?

മുൻവർഷം 2641 ലക്ഷം രൂപ ലാഭത്തിലായിരുന്ന കെഎംഎംഎൽ ഇത്തവണ 2478 ലക്ഷം രൂപ നഷ്ടത്തിൽ; പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം വർദ്ധിച്ചത് ഇരട്ടിയായി; നഷ്ടക്കണക്കിൽ മുമ്പിൽ കെഎസ്ഇബിയും കെഎസ്ആർടിസിയും: ആര് ഭരിച്ചാലും പൊതുമേഖലാ സ്ഥാപനങ്ങൾ ഖജനാവ് മുടിപ്പിക്കുന്നത് എന്തുകൊണ്ട്?

തിരുവനന്തപുരം: എൽഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ഒരിക്കലും നന്നാവില്ലെന്ന് ഉറപ്പുള്ള, അല്ലെങ്കിൽ നന്നാക്കില്ലെന്ന് മനപ്പൂർവ്വം രാഷ്ട്രീയക്കാർ തീരുമാനിക്കുന്ന സ്ഥാപനങ്ങളാണ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ. ഇങ്ങനെ പൊതുമേഖലയെ നശിപ്പിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം സ്വകാര്യ കമ്പനിക്കാർക്ക് അവസരം ഉണ്ടാക്കി കൊടുത്തും ലാഭം കൊയ്യുക എന്നതാണ്. ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ചവറയിലെ കെഎംഎംഎൽ. സ്വകാര്യ കരിമണൽ ലോബിക്ക് വേണ്ടി ഈ സ്ഥാപനത്തിന് തുരങ്കം വെക്കാൻ പ്രമുഖ രാഷ്ട്രീയക്കാർ തന്നെ രംഗത്തുണ്ടായിരുന്നു എന്നത് പരസ്യമായ കാര്യമാണ്. അതിന് കൂടുതൽ തെളിവാണ് കമ്പനിയുടെ നഷ്ട കണക്ക് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. സംസ്ഥാനത്തെ മൊത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്ഥിതി ഇതു തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം 2030 കോടിയായി വർധിച്ചുതായി റിപ്പോർട്ട് ചെയ്തത് മംഗളം ദിനപത്രമാണ്. മുൻവർഷത്തെക്കാൾ മൂന്നിരട്ടിയോളമാണ് ഇപ്പോഴത്തെ നഷ്ടക്കണക്കെന്നം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 117 പൊതുമേഖലാസ്ഥാപനങ്ങളിൽ 77 എണ്ണം വൻനഷ്ടത്തിലാണെന്നും ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥനത്തെ ഖജനാവ് മുടിപ്പിക്കുന്ന സ്ഥാപനങ്ങളിൽ മുമ്പിലുള്ളത് കെഎസ്ഇബിയും കെഎസ്ആർടിസിയുമാണെന്നുമുള്ള ശീലം ഇത്തവണയും ആവർത്തിച്ചു.

2014-15ൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 1313.47 കോടി വർധിച്ച് 2030.05 കോടി രൂപയായി. പൊതുമേഖലാസ്ഥാപനങ്ങളെ 13 മേഖലകളായി തിരിച്ചതിൽ നാലുമേഖലകൾക്കു മാത്രമാണു ലാഭമുണ്ടാക്കാനായതെന്നു ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തു 44 പൊതുമേഖലാസ്ഥാപനങ്ങൾ മാത്രമാണു ലാഭത്തിൽ പ്രവർത്തിക്കുന്നത്. 201314 വർഷത്തിൽ നഷ്ടത്തിലായിരുന്ന ഏഴു സ്ഥാപനങ്ങൾ 2014-15ൽ ലാഭത്തിലായി. എന്നാൽ മുൻവർഷം ലാഭത്തിലായിരുന്ന ഏഴു സ്ഥാപനങ്ങൾ നഷ്ടത്തിലുമായി. വികസനവും അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണു ലാഭമുണ്ടാക്കിയത്. ഇലക്ട്രിക്കൽ, വ്യവസായം, ഇലക്‌ട്രോണിക്‌സ്, ടെക്‌സ്‌റ്റൈൽസ്, പൊതുആവശ്യത്തിനുള്ള സ്ഥാപനങ്ങൾ എന്നിവയുടെ നഷ്ടം പെരുകുകയാണ്. വികസനവും അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട് 327.80 കോടി രൂപയാണു 2014-15ലെ ലാഭം. വിൽപന യൂണിറ്റുകൾ 128 കോടി രൂപ ലാഭമുണ്ടാക്കി.

ക്ഷേമരംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 33.90 കോടിയും പ്ലാന്റേഷൻ, അഗ്രോ, ലൈവ് സ്‌റ്റോക് സ്ഥാപനങ്ങൾ 18.19 കോടിയും ലാഭമുണ്ടാക്കി. എന്നാൽ സെറാമിക് സ്ഥാപനങ്ങൾ 6.48 കോടിയും രാസവ്യവസായ സ്ഥാപനങ്ങൾ 31.24 കോടിയും നഷ്ടമുണ്ടാക്കി. വൈദ്യുതി ഉപകരണങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ 49.64 കോടിയും ഇലക്‌ട്രോണിക്‌സ് സ്ഥാപനങ്ങൾ 5.36 കോടിയും എൻജിനീയറിങ് ആൻഡ് മാനുഫാക്ചറിങ് സ്ഥാപനങ്ങൾ 1.03 കോടിയുമാണു നഷ്ടം വരുത്തിവച്ചത്. ടെക്‌സ്‌റ്റൈൽസ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇത് 28.76 കോടിയും പരമ്പരാഗതവ്യവസായങ്ങളുടെ നഷ്ടം 41.09 കോടിയുമാണ്. പൊതുജനസേവനം ലക്ഷ്യമാക്കിയുള്ള സ്ഥാപനങ്ങൾ 2373.36 കോടിയാണ് നഷ്ടമുണ്ടാക്കിയത്. കഴിഞ്ഞവർഷം ഈ വിഭാഗത്തിലെ നഷ്ടം 1113 കോടിയായിരുന്നു.

സർക്കാർ കമ്പനികളിൽ 42 എണ്ണം ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ 41 എണ്ണം നഷ്ടത്തിലാണ്. 42 കമ്പനികൾ 627.44 കോടി ലാഭമുണ്ടാക്കിയപ്പോൾ നഷ്ടത്തിൽ പ്രവർത്തിക്കുന്ന 41 കമ്പനികളുണ്ടാക്കിയത് 360 കോടിയുടെ നഷ്ടമാണ്. സർക്കാർ കമ്പനികളുടെ ആകെ ലാഭം 266.46 കോടി രൂപ. സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിൽ രണ്ടെണ്ണം മാത്രമാണു ലാഭത്തിലുള്ളത്. ബാക്കിയുള്ളവയുടെ ആകെ നഷ്ടം 2296.51 കോടി രൂപ.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാംസ്ഥാനം കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ്. 1,27,290 ലക്ഷം രൂപയാണു കെ.എസ്.ഇ.ബിയുടെ നഷ്ടം. രണ്ടാംസ്ഥാനം കെ.എസ്.ആർ.ടി.സിക്കാണ്62,128 ലക്ഷം രൂപ. വാട്ടർ അഥോറിറ്റിക്കാണു മൂന്നാംസ്ഥാനം 45,784.36 ലക്ഷം. സിവിൽ സപ്ലൈസ് കോർപറേഷൻ 9833 ലക്ഷവും ട്രാൻസ്‌ഫോമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് 3316 ലക്ഷം രൂപയും നഷ്ടമുണ്ടാക്കി. ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളിൽ ഏറ്റവും മുന്നിൽ സംസ്ഥാന ബിവറേജസ് കോർപറേഷൻതന്നെ22,059 ലക്ഷം രൂപ. രണ്ടാംസ്ഥാനത്തു കെ.എസ്.എഫ്.ഇയും മൂന്നാമതു കേരള ഫിനാൻഷ്യൽ കോർപറേഷനുമാണ്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് ഇത്തവണ. 200506ൽ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളുടെ നഷ്ടം 174 കോടി രൂപയായിരുന്നു. അടുത്തവർഷമിത് 87 കോടിയായി കുറഞ്ഞെങ്കിലും 200708ൽ വീണ്ടും വർധിച്ചു. 201314ൽ നഷ്ടം 1041 കോടിയായി ഉയർന്നു. 201415ൽ 2296 കോടിയായി വർധിച്ചെന്നും ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് വ്യക്തമാക്കുന്നു.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന 40 പൊതുമേഖലാ സ്ഥാപനങ്ങൾ (കണക്കുകൾ ലക്ഷത്തിൽ):
1. കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്1,27,290
2. കെ.എസ്.ആർ.ടി.സി62,128
3. വാട്ടർ അഥോറിറ്റി45,784
4. സിവിൽ സെപ്ലെസ് കോർപറേഷൻ9833
5. ട്രാൻസ്‌ഫോമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽ കേരളാ ലിമിറ്റഡ്3316
6. കേരളാ സ്‌റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോർപറേഷൻ3278
7. കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്2478
8. ട്രാവൻകൂർ െടെറ്റാനിയം പ്രോഡക്റ്റ് ലിമിറ്റഡ്2425
9. കേരളാ സ്‌റ്റേറ്റ് ടെക്‌സ്‌െറ്റെൽ കോർപറേഷൻ2408
10. കേരളാ സ്‌റ്റേറ്റ് ഹൗസിങ് ബോർഡ്1758
11. ദി ട്രാവൻകൂർ സിമെന്റ്‌സ് ലിമിറ്റഡ്1091
12. കേരളാ ഇലക്ട്രിക്കൽ ആൻഡ് അലീഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ്808
13. ദി കേരളാ സെറാമിക് ലിമിറ്റഡ്732
14. ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്726
15. കേരളാ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്702
16. ഓട്ടോ കാസ്റ്റ് ലിമിറ്റഡ്688
17. കേരളാ ഓട്ടോമൊെബെൽസ് ലിമിറ്റഡ്687
18. സെയിൽ 682
19. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ620
20. കേരളാ സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്557
21. ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപറേഷൻ518
22. സീതാറാം ടെക്‌സ്‌െറ്റെൽസ് ലിമിറ്റഡ്467
23. കേരളാ സ്‌റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപറേഷൻ416
24. കേരളാ സ്‌റ്റേറ്റ് ബാംബു കോർപറേഷൻ358
25. കേരളാ ഷിപ്പിങ് ആൻഡ് ഇൻലാഡ് നാവിഗേഷൻ കോർപറേഷൻ356
26. കേരളാ ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ347
27. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്330
28. പോൾട്രി ഡെവലപ്‌മെന്റ് കോർപറേഷൻ290
29. കേരളാ ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്275
30. മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യാ ലിമിറ്റഡ്231
31. ഹാൻഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ216
32. കെ.എസ്.ഐ.ഡി.സി175
33. സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്‌സ് ലിമിറ്റഡ്154
34. കെൽട്രോൺ കമ്പോണന്റ് കോംപ്ലക്‌സ് ലിമിറ്റഡ്151
35. മെറ്റൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ്150
36. കേരള സ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ ഫോർ ക്രിസ്റ്റിയൻ കൺവേർട്ട് ഫ്രം എസ്.സി. ആൻഡ് ആർ.സി138
37. ഹോർട്ടികൾചറൽ ഡെവലപ്‌മെന്റ് കോർപറേഷൻ122
38. യുെണെറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്112
39. ഐ.ഐ.ഐ.ടി. കേരള87
40. കേരളാ സ്‌റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ42

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP