Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പുലിമുരുകൻ ഇടഞ്ഞാൽ പിന്നെ നരസിംഹമാ..! പുലി മുരുകൻ ഇന്റർനെറ്റിലിട്ട സംഘം അറസ്റ്റിൽ; പിടിയിലായത് ദക്ഷിണേന്ത്യൻ സിനിമകൾ പുറത്തിറക്കുന്ന തമിഴ്‌റോക്കേഴ്‌സ് വെബ്‌സൈറ്റ് നടത്തിപ്പുകാർ; രാജ്യാന്തര പൈറസി മാഫിയയുമായി ബന്ധമെന്നു സംശയം

പുലിമുരുകൻ ഇടഞ്ഞാൽ പിന്നെ നരസിംഹമാ..! പുലി മുരുകൻ ഇന്റർനെറ്റിലിട്ട സംഘം അറസ്റ്റിൽ; പിടിയിലായത് ദക്ഷിണേന്ത്യൻ സിനിമകൾ പുറത്തിറക്കുന്ന തമിഴ്‌റോക്കേഴ്‌സ് വെബ്‌സൈറ്റ് നടത്തിപ്പുകാർ; രാജ്യാന്തര പൈറസി മാഫിയയുമായി ബന്ധമെന്നു സംശയം

കോയമ്പത്തൂർ: മലയാളത്തിലെ എക്കാലത്തെയും വലിയ കാശുവാരിപ്പടമായ പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇന്റർനെറ്റിലിട്ട സംഘത്തിലെ പ്രധാന കണ്ണികൾ അറസ്റ്റിലായി. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിന്റെ നടത്തിപ്പുകാരായ സതീഷ്, ശ്രീനി, ഭുവനേഷ് എന്നിവർ കോയമ്പത്തൂരിലാണ് പിടിയിലായത്.

മലയാളം, തമിഴ്, തെലുങ്ക് സിനിമകൾ റിലീസ് ചെയ്താലുടൻ ചോർത്തി ടൊറന്റ് രൂപത്തിലടക്കം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു ഇവർ ചെയ്തിരുന്നത്. കോയമ്പത്തൂരിൽ ഓഫീസ് നടത്തിയായിരുന്നു പ്രവർത്തനം. മോഹൽലാൽ നായകനായ പുലിമുരുകന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിലിട്ടതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരുടെ അറസ്റ്റിനു വഴിവച്ചത്.

ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയുടെ നടുവൊടിക്കുന്ന പ്രവർത്തനമാണ് ഇവർ നത്തിയിരുന്നത്. റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഉടനടി ഇന്റർനെറ്റിലെത്തുന്നതുമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ചലച്ചിത്ര ഇൻഡസ്ട്രികൾ നേരിടുന്നത്.

ഡിവൈഎസ്‌പി ഇക്‌ബാൽലിന്റെ നേതൃത്വത്തിലുള്ള ആന്റി പൈറസി സെൽ കോയമ്പത്തൂരിൽ നടത്തിയ റെയ്ഡിലാണ് തമിഴ്‌റോക്കേഴ്‌സിന്റെ നടത്തിപ്പുകാർ പിടിയിലായത്. നേരത്തേ പ്രേമം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറക്കിയവർ പിടിയിലാകുന്നതും ഇക്‌ബാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലായിരുന്നു.

തമിഴ്‌റോക്കേഴ്‌സ് നടത്തിപ്പുകാർക്ക് അന്താരാഷ്ട്ര പൈറസി മാഫിയയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. 110 കോടി രൂപ മുടക്കിയെടുത്ത രജനീകാന്തിന്റെ കബാലിയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പുറത്തിറക്കുമെന് തമിഴ്‌റോക്കേഴ്‌സ് സംഘം നേരത്തേ വെല്ലുവിളി മുഴക്കിയത് വാർത്തയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP