Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറുവർഷം നിരന്തരം പണിയെടുത്തിട്ടും പത്തു രൂപ പോലും വേതനം കൂട്ടിനൽകിയില്ല; മിനിമം വേതനം ആവശ്യപ്പെട്ട ജീവനക്കാരിയെ വാക്കാൽ പിരിച്ചുവിട്ട് പഞ്ചാബ് നാഷണൽ ബാങ്ക്; ചേർത്തല ശാഖയിലെ ജീവനക്കാരിയുടെ പ്രതിഷേധം ഏറ്റെടുത്ത് നാട്ടുകാർ

ആറുവർഷം നിരന്തരം പണിയെടുത്തിട്ടും പത്തു രൂപ പോലും വേതനം കൂട്ടിനൽകിയില്ല; മിനിമം വേതനം ആവശ്യപ്പെട്ട ജീവനക്കാരിയെ വാക്കാൽ പിരിച്ചുവിട്ട് പഞ്ചാബ് നാഷണൽ ബാങ്ക്; ചേർത്തല ശാഖയിലെ ജീവനക്കാരിയുടെ പ്രതിഷേധം ഏറ്റെടുത്ത് നാട്ടുകാർ

ആലപ്പുഴ : ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിട്ടതിനെതിരെ ജീവനക്കാരി പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.ബാങ്ക് ചേർത്തല ശാഖയിലെ തൂപ്പുകാരി ചേർത്തല മുനിസിപ്പൽ 22-ാംവാർഡ് കോര്യംപള്ളി കൊച്ചിനാട്ടുവെളി സന്തോഷിന്റെ ഭാര്യ ബേബി റാണിയാണ് പ്ലക്കാർഡുമേന്തി പ്രതിഷേധിക്കുന്നത്. ആറ് വർഷമായി ബാങ്കിലെ തൂപ്പുകാരിയായി ജോലിനോക്കുന്ന ഇവർക്ക് 200 രൂപയാണ് പ്രതിദിന വേതനം നൽകിയിരുന്നത്.അടുത്തിടെ ഇവർ മിനിമം വേതനം

ആവശ്യപ്പെട്ടതാണ് ബാങ്ക് അധികൃതരെ ചൊടിപ്പിച്ചത്. തൊഴിൽ നിഷേധമായിരുന്നു കൂലിവർധനയ്ക്കുള്ള മറുപടി. ഇതിനെതിരെ ബെഫി മുഖേന ലേബർ കോടതിയെ സമീപിക്കുകയും പരാതിയിൽ തീർപ്പാകുംവരെ തൽസ്ഥിതി തുടരാൻ നിർദേശിക്കുകയും ചെയ്തു. അതിനിടെയാണ് കഴിഞ്ഞദിവസം ബേബി റാണിയെ ബാങ്ക് അധികാരികൾ വാക്കാൽ നിർദേശത്തിലൂടെ പിരിച്ചുവിട്ടത്. ഇതിനെതിരെയാണ് ബേബി റാണി ബാങ്ക് പടിക്കൽ സമരം തുടരുന്നത്. 'മിനിമംവേതനം ആവശ്യപ്പെട്ടത് അപരാധമോ? അന്യായ പിരിച്ചുവിടൽ പിൻവലിക്കുക' എന്ന് എഴുതിയപ്ലക്കാർഡുമായാണ് പ്രതിഷേധം.

ബാങ്ക് തുറക്കുമ്പോൾ പടിക്കലെത്തുന്ന ഇവർ വൈകിട്ട് അടയ്ക്കുന്നതുവരെ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. അതിനിടെ സമരം ശക്തമാക്കാൻ ബെഫി തയ്യാറാടെക്കുകയാണ്. സിഐടിയു പിന്തുണയിൽ ഇതര തൊഴിലാളികളുടെ പങ്കാളിത്തത്തോടെ സമരം ശക്തമാക്കുമെന്ന് ബെഫി ചേർത്തല ഏരിയ കമ്മിറ്റി നേതൃത്വം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP