Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുറക്കാട്ട് അപകടത്തിൽ മരിച്ച അഞ്ച് പേരും സഹോദരിമാർ; വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയത് ബംഗാളിൽ നിന്ന്; ഒരുപാട് നാളുകൾക്കു ശേഷമുള്ള ഒത്തുകൂടലിൽ ആരേയും കൂട്ടണ്ടെന്ന് തീരുമാനിച്ചത് ആഘോഷിക്കാൻ; മൃതദേഹം സ്വീകരിക്കാനെത്തി വിങ്ങിപ്പൊട്ടി ബന്ധുക്കൾ

പുറക്കാട്ട് അപകടത്തിൽ മരിച്ച അഞ്ച് പേരും സഹോദരിമാർ; വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയത് ബംഗാളിൽ നിന്ന്; ഒരുപാട് നാളുകൾക്കു ശേഷമുള്ള ഒത്തുകൂടലിൽ ആരേയും കൂട്ടണ്ടെന്ന് തീരുമാനിച്ചത് ആഘോഷിക്കാൻ; മൃതദേഹം സ്വീകരിക്കാനെത്തി വിങ്ങിപ്പൊട്ടി ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ: പുറക്കാട്ട് കെയുആർടിസി ബസും കാറും ഇടിച്ചുണ്ടായ അപകടത്തിൽ പെട്ട അഞ്ച് പേരും സഹോദരിമാർ. ഇവരിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. വിനോദയാത്രയ്ക്കായി ബംഗാളിൽ നിന്നു കേരളത്തിൽ എത്തിയതായിരുന്നു ഇവർ. ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ ഗോപാൽനഗർ സ്വദേശികളായ ഗുലാൽ ചന്ദ്രറോയിയുടെയും ബീനാ പാനി റോയിയുടെയും മക്കളായ ഗീതാ റോയി, മീതാ ബർമൻ, സോവാ ബിശ്വാസ്, എന്നിവരാണ് മരിച്ചത്. കാകളി ഭദ്ര കൊച്ചിയിലെ സ്വകാര്യാശുപത്രിയിലും ലക്ഷ്മി ബിശ്വാസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

ഗുരുതരമായി പരുക്കേറ്റ കാർ ഡ്രൈവർ ആലുവ മുപ്പത്തറ ശ്യാമളാലയത്തിൽ ആർ.രാജേഷും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹത്തിന് ശേഷം പല സ്ഥലങ്ങളിലായി താമസിച്ചിരുന്ന സഹോദരിമാർ ഒരുമിച്ചു കൂടി വിനോദയാത്രയ്ക്കു തീരുമാനിക്കുകയായിരുന്നു. ഒരുപാട് നാളുകൾക്കു ശേഷമുള്ള ഒത്തുകൂടലായതിനാൽ ഒപ്പം ആരെയും കൂട്ടേണ്ടെന്നും തീരുമാനിച്ചു. 17ന് രാത്രി ഇവർ ആലപ്പുഴ നഗരത്തിലെ ഹോം സ്റ്റേയിലെത്തി. 18ന് കായംകുളം കൃഷ്ണപുരം കൊട്ടാരവും സമീപത്തെ ക്ഷേത്രങ്ങളും സന്ദർശിച്ചു. ഇന്നലെ രാവിലെ നാട്ടിലേക്കു മടങ്ങാനിരുന്ന സമയത്താണ് അപകടം നടന്നത്.

കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് ഇവർ വന്ന കാറും കെയുആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിൽ പുറക്കാട് മുരുക്കോലി ദേവീ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. അലക്ഷ്യമായി ബസ് ഓടിച്ച് കാറിൽ ഇടിക്കുകയായിരുന്നെന്ന കാർ ഡ്രൈവറുടെ മൊഴിയെത്തുടർന്ന് ബസ് ഡ്രൈവർ ഹരിപ്പാട് ഡിപ്പോയിലെ എൻ.ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP